നടിയെ ആക്രമിച്ച കേസിൽ രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി; അന്വേഷണ വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലെന്ന് അഭിപ്രായം, കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല! ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന കേസ് പരിഗണിക്കുന്നത് മെയ് ഒൻപതിലേക്ക്... ഉദ്യോഗസ്ഥനെതിരെയുള്ള കോടതി അലക്ഷ്യ ഹർജി മെയ് 9ന്, ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും മെയ് 9ന് പരിഗണിക്കുമെന്ന് കോടതി....

നടിയെ ആക്രമിച്ച കേസ് സിനിമയെ പോലും വെല്ലുന്ന വിധത്തിലാണ് മുന്നോട്ട് പോകുന്നത്. ഇതിനിടെ കേസിലെ രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്ന് വ്യക്തമാക്കി വിചാരണ കോടതി രംഗത്ത് എത്തി. എന്ത് രഹസ്യ രേഖയാണ് കോടതിയിൽ നിന്ന് ചോർന്നതെന്ന് ചോദിച്ച കോടതി, അന്വേഷണ വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലെന്നും അഭിപ്രായപ്പെടുകയാണ് ചെയ്തിരിക്കുന്നത്. കൂടാതെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
അതോടൊപ്പം തന്നെ കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. അതാണ് ചോർന്നതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന രേഖ എന്നത്. ഇത് ദിലീപിൻ്റെ ഫോണിൽ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ദിലീപിൻ്റെ ഫോണിൽ നിന്നും കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂട്ടർ ചോദിക്കുകയും ചെയ്തു. ആ രഹസ്യ രേഖ കോടതിയുടെ എ ഡയറിയിലെ വിശദാംശങ്ങളെന്ന് കോടതി മറുപടി നൽകി. അത് ബഞ്ച് ക്ലർക്കാണ് തയാറാക്കുന്നതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
കൂടാതെ കോടതി ജീവനക്കാരെ ചോദ്യംചെയ്യാൻ പൊലീസിന് എന്താണ് അധികാരം എന്ന് ജഡ്ജി ചോദിക്കുകയുണ്ടായി. കോടതിയിൽ ഉള്ളവരുടെ കാര്യം തനിക്ക് നോക്കാൻ അറിയാമെന്നും പറഞ്ഞു. രഹസ്യ രേഖ ചേർന്നിട്ട് ഉണ്ടെങ്കിൽ അതിനായി വ്യക്തമായ തെളിവുകൾ ഹാജരാക്കണം. ഇപ്പോൾ നൽകിയ തെളിവുകളൊന്നും തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.
അതേസമയം മാധ്യമങ്ങളും യാഥാർത്ഥ്യങ്ങൾ റിപോർട്ട് ചെയ്യണം. കോടതി ഉത്തരവിൻ്റെ രണ്ട് പേജ് ദിലീപിൻ്റെ ഫോണിൽ കണ്ടു വെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ദിലീപ് പലരെയും സ്വാധീനിച്ചിട്ടുമുണ്ട്. കോടതി ജീവനക്കാരെയും സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. എ ഡയറി സർട്ടിഫൈഡ് കോപ്പി ആയി ദിലീപിന്റെ അഭിഭാഷകർ നേരത്തെ വാങ്ങിയിട്ടുള്ളതാണ്. അതാണ് പുറത്തുവന്നിരിക്കുന്നത്. അത് ഒരു രഹസ്യ രേഖയല്ല എന്നും വിചാരണ കോടതി വ്യക്തമാക്കുകയുണ്ടായി.
ഇതുകൂടാതെ ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന കേസ് പരിഗണിക്കുന്നത് മെയ് ഒൻപതിലേക്ക് മാറ്റിയിരിക്കുകയാണ്. ഉദ്യോഗസ്ഥനെതിരെയുള്ള കോടതി അലക്ഷ്യ ഹർജി മെയ് 9ന് പരിഗണിക്കുന്നതാണ്. ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും മെയ് 9ന് പരിഗണിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha



























