നാലാം തരംഗം നമ്മെ തൊടാൻ പോലും പോകുന്നില്ല; അതിനാണ് സാധ്യത കൂടുതൽ; മാത്രവുമല്ല തരംഗങ്ങൾ നാലും അഞ്ചും ആറുമൊക്കെ ഉണ്ടായേക്കും; നിലവിലെ സാധ്യതകൾ അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ ഒരല്പം കൂടുതലും ഉണ്ടാകും; പക്ഷേ മരണമോ ഗുരുതരമായ രോഗങ്ങളും വളരെ വളരെ കുറവായിരിക്കാൻ തന്നെയാണ് നിലവിലെ സാധ്യത; കോവിഡ് നാലാം തരംഗം ഒരു നോബോൾ ബൗൺസറായി മാറാനാണ് സാധ്യതയെന്ന് ഡോ സുൽഫി നൂഹു

കോവിഡ് നാലാം തരംഗം ഒരു നോബോൾ ബൗൺസറായി മാറാനാണ് സാധ്യതയെന്ന് ഡോ സുൽഫി നൂഹു. അതായത് തലയ്ക്കു മീതെ ചീറിപ്പായുന്ന ഒരു ബൗൺസർ. കൂടാതെ നോ ബോളായും മാറും. ഡോ സുൽഫി നൂഹു പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
നോബോൾ, ബൗൺസർ! പാവം കൊവിഡ്. അവനിവിടെ നാലാം തരംഗം സൃഷ്ടിക്കുമെയെന്നാണ് എല്ലാവരുടെയും ചോദ്യം. കോവിഡ് നാലാം തരംഗം ഒരു നോബോൾ ബൗൺസറായി മാറാനാണ് സാധ്യത . അതായത് തലയ്ക്കു മീതെ ചീറിപ്പായുന്ന ഒരു ബൗൺസർ. കൂടാതെ നോ ബോളും. പക്ഷേ ബൗൺസർ നേരിടുമ്പോൾ ബോളിൽ നിന്നും കണ്ണെടുക്കാതെ കളിക്കണമെന്നാണ് പ്രമാണം.
അതായത് കോവിഡിന് ഗുരുതരമായ വ്യതിയാനങ്ങൾ വരുന്നുണ്ടോയെന്ന് സസൂക്ഷ്മം നിരീക്ഷിക്കുക. അത്രമാത്രം നാലാം തരംഗം നമ്മെ തൊടാൻപോലും പോകുന്നില്ല . അതിനാണ് സാധ്യത കൂടുതൽ. മാത്രവുമല്ല തരംഗങ്ങൾ നാലും അഞ്ചും ആറുമൊക്കെ ഉണ്ടായേക്കും. നിലവിലെ സാധ്യതകൾ അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ ഒരല്പം കൂടുതലും ഉണ്ടാകും.
പക്ഷേ മരണമോ ഗുരുതരമായ രോഗങ്ങളും വളരെ വളരെ കുറവായിരിക്കാൻ തന്നെയാണ് നിലവിലെ സാധ്യത. 2019 ലെ അവസാന നാളുകൾ അല്ലല്ലോ.ഇപ്പോൾ, ഈ 2022 ഏപ്രിൽ.നമുക്ക് വാക്സിൻ , ആൻറി വൈറൽ മരുന്നുകൾ , സ്റ്റിറോയ്ഡ് മരുന്നുകൾ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ, എന്നിവ തുടങ്ങി ഒട്ടനവധി വളരെ വ്യക്തമായ ചികിത്സാമാർഗങ്ങൾ.
അപ്പോൾ ഗുരുതരമായ നാലാം തരംഗം ഒരു പോസ്സിബിലിറ്റി മാത്രമാണ്. പ്രോബബിലിറ്റി അല്ലേയല്ല. അത് ഒരു കാരണവശാലും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയേയില്ല. അതായത് ഡെൽറ്റ, ഒമൈക്രോൺ പോലെ ഗുരുതരമായ ഒരു തരംഗം ഉണ്ടാകാൻ സാധ്യതയില്ല. അഥവാ തരംഗം വന്നാലും തലയ്ക്കുമീതേ പായുന്ന ഒരു നോബോൾ ബൗൺസർ! ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha



























