നിങ്ങൾ ഈ ജന്മത്തിൽ എത്ര സന്തോഷിച്ചു എന്നതാണ് മാത്രമാണ് നിങ്ങളുടെ ജീവിത വിജയത്തിൻെറ അളവുകോൽ; ഒരാൾ ജീവിതത്തിൽ നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ നിങ്ങൾ ഹാപ്പി ആകുമെങ്കിൽ എന്ത് വിലകൊടുത്താം അങ്ങേരെ കൂടി കൂട്ടുക; ഇനി എത്ര വലിയ ബന്ധുവോ, സ്വന്തമോ ആണെങ്കിലും ഒരാൾ കാരണം നിങ്ങളുടെ സന്തോഷം ഇല്ലാതാവുന്നു എന്ന് തിരിച്ചറിഞ്ഞാൽ ഉടനെ ആളെ ഒഴിവാക്കി ഹാപ്പിയായി ജീവിക്കണേ; വചനങ്ങളും ബോധോദയങ്ങളും പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

നമ്മുക്ക് അഹങ്കരിക്കുവാൻ ശാശ്വതമായ ഒന്നും ഈ ലോകത്തില്ല . നമ്മൾ മരിച്ചാലുടനെ ആരും നമ്മുടെ പേര് പറയില്ല . നമ്മുടെ മേൽവിലാസം "ബോഡി" എന്നാകുന്നു. "ശവം എപ്പോഴാ എടുക്കുക " അങ്ങനെ മാത്രമേ ചോദിക്കു . നമ്മളെപ്പറ്റിബോഡി കൊണ്ട് വന്നോ എന്നിങ്ങനെയാകുമെന്ന് പറഞ്ഞ് ബോധോദയങ്ങൾ പങ്കു വച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ വചനങ്ങളും , ബോധോദയങ്ങളും നമ്മുക്ക് അഹങ്കരിക്കുവാൻ ശാശ്വതമായ ഒന്നും ഈ ലോകത്തില്ല . നമ്മൾ മരിച്ചാലുടനെ ആരും നമ്മുടെ പേര് പറയില്ല . നമ്മുടെ മേൽവിലാസം "ബോഡി" എന്നാകുന്നു. "ശവം എപ്പോഴാ എടുക്കുക " അങ്ങനെ മാത്രമേ ചോദിക്കു . നമ്മളെപ്പറ്റിബോഡി കൊണ്ട് വന്നോ എന്നിങ്ങനെയാകും ചോദ്യങ്ങൾ,,,,,,,
ആരുടെ ഒക്കെ മുമ്പിലാണോ നമ്മൾ ആളാവാൻ ശ്രമിച്ചത് അവരുടെയൊക്കെ മുമ്പിൽ നമ്മൾ വെറും ബോഡി മാത്രം... അത്രയേ ഉള്ളൂ... നമ്മൾ അതിനാൽ ജീവിതം തന്നവന് നന്ദി പറഞ്ഞു കൊണ്ട് നന്നായി ജീവിക്കുക. നിങ്ങൾക്ക് ആനന്ദം കണ്ടെത്താൻ കഴിയുന്ന നല്ല കാര്യങ്ങളിൽ ആനന്ദിക്കുക. നിങ്ങൾ ഈ ജന്മത്തിൽ എത്ര സന്തോഷിച്ചു എന്നതാണ് മാത്രമാണ് നിങ്ങളുടെ ജീവിത വിജയത്തിൻെറ അളവുകോൽ .
ഒരാൾ ജീവിതത്തിൽ നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ നിങ്ങൾ ഹാപ്പി ആകുമെങ്കിൽ എന്ത് വിലകൊടുത്താം അങ്ങേരെ കൂടി കൂട്ടുക . ഇനി എത്ര വലിയ ബന്ധുവോ , സ്വന്തമോ ആണെങ്കിലും ഒരാൾ കാരണം നിങ്ങളുടെ സന്തോഷം ഇല്ലാതാവുന്നു എന്ന് തിരിച്ചറിഞ്ഞാൽ ഉടനെ ആളെ ഒഴിവാക്കി ഹാപ്പിയായി ജീവിക്കണേ.
മാതാ പിതാക്കളെ ജീവിതാവസാനം വരെ സ്നേഹത്തോടെ പരിചരിക്കുക... യാത്രകൾ ചെയ്യുക. പ്രകൃതിയെ ആസ്വദിക്കുക. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക ... തമാശകൾ ആസ്വദിച്ച് പൊട്ടിച്ചിരിക്കുക. മനസ്സിനെ ചെറുപ്പമായും പോസിറ്റീവ് ആയും നിലനിർത്തുക നമ്മളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ ജീവനു തുല്യം സ്നേഹിക്കുക. അല്ലാത്തവരെ വെറുക്കാതിരിക്കുക.
എന്തൊക്കെ മറന്നാലും ആരോഗ്യം ശ്രദ്ധിക്കുക... എന്തിനെയും പോസിറ്റീവ് ആയി നേരിടാൻമനസ്സിനെ സജ്ജമാക്കുക... ഓർക്കുക മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല. എന്നാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച പോലെ, ജീവിക്കുന്നതാണു നഷ്ടം. ജീവിതം ഒന്നേ ഉള്ളൂ അത് ഇഷ്ടമുള്ള വ്യക്തിയോട്, വ്യക്തികളോട് ചേർന്ന് ആസ്വദിച്ചു ജീവിച്ചു തീർക്കുക.
സ്വാർത്ഥത വെടിഞ്ഞു മറ്റുള്ളവരെയും പരിഗണിക്കുക, ബഹുമാനിക്കുക. സൗഹൃദങ്ങൾ മാത്രമല്ല, കുടുംബ ബന്ധങ്ങൾ പോലും തകരാൻ നന്നേ ചെറിയ ഒരു കാരണം മതി. സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലംതെറ്റി നടക്കാൻ..... ഒടുവിൽ പിണക്കമായി.
വിളി നിന്നു.. ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറിപോകലായി...... കാലം ഏറെ ചെന്നാൽ, പിന്നെ ആരാദ്യം മിണ്ടും
എന്നായി...... കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവിൽ ഉണ്ടാവില്ല, ഒരു പക്ഷേ...... എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും. ഇന്നു കാണുന്നവരെ നാളെ കാണില്ല.
എന്നാണു നാമൊക്കെ ഇവിടുന്നു യാത്ര പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല. (വാൽകഷ്ണം .."ഒരു പൊരിമതി എല്ലാം ഒടുങ്ങാൻ , ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ" ഭക്തി മാത്രം പോര, നല്ല പ്രവർത്തിയും വേണം.
ഇന്നു രാജാവ്, നാളെ ജഡം!.. അത്രേയുള്ളു ) (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല ).
https://www.facebook.com/Malayalivartha



























