അമിത്ഷായുടെ കേരള സന്ദർശനം നീട്ടി, പുതുക്കിയ തീയ്യതി വൈകാതെ അറിയിക്കുമെന്ന് ബി.ജെ.പി, കേന്ദ്ര ആഭ്യന്തരയുടെ സന്ദര്‍ശനം നീട്ടിവെച്ചത് ഔദ്യോഗിക തിരക്കുകള്‍ കാരണമെന്ന് കെ സുരേന്ദ്രന്‍...!!

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദർശനം ഏപ്രിൽ 29 ഉണ്ടാകില്ല. പുതുക്കിയ തീയ്യതി വൈകാതെ അറിയിക്കും. ചില ഔദ്യോഗിക കാരണത്താലാണ് തീരുമാനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു.
സംസ്ഥാനത്ത് വർധിച്ച് വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്നായിരുന്നു ബിജെപി കേരള ഘടകം നേരത്തെ അറിയിച്ചത്.അമിത് ഷാ പട്ടിക പങ്കെടുക്കുന്നു യോഗങ്ങളിലെല്ലാം മുഖ്യമായും അവതരിപ്പിക്കുക ന്യൂനപക്ഷങ്ങൾക്കെതിരായ അജൻഡയാണെന്നാണ് സൂചനയും പുറത്തുവന്നിരുന്നു.
ആര്‍.എസ്.എസ് നേതാക്കളുടെ കൊലപാതങ്ങള്‍ ദേശീയശ്രദ്ധയില്‍ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ കേരള സന്ദർശനം.ബംഗാളിലും കേരളത്തിലും ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ തുറന്ന കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ കേരളത്തിലെത്തുന്നുവെന്ന വാർത്ത പുറത്തുവന്നത്.
എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രന്റ് തുടങ്ങിയ സംഘടനകളെ പിണറായി വിജയന്‍ സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന് കേന്ദ്രനേതൃത്വത്തോട് ബി.ജെ.പി നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. ആലപ്പുഴയില്‍ ആര്‍.എസ്.എസ്. നേതാവിന്റെ കൊലപാതകത്തെത്തുടര്‍ന്നാണ് ബി.ജെ.പി രേഖാമൂലം ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയത്. കഴിഞ്ഞദിവസം പാലക്കാട്ടും സമാനമായ കൊലപാതകമുണ്ടായതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായി നീങ്ങാനാണ് നീക്കം.
https://www.facebook.com/Malayalivartha



























