Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തട്ടിപ്പ്.. തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു..


ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്

കൈനീട്ടത്തിന് പുറകെ പണിയും... അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മൂന്ന് സീറ്റുകള്‍ പിടിക്കാന്‍ ബിജെപി നീക്കം; സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി കളം നിറയും; തൃശൂര്‍ ഇപ്പോഴേ ഏറ്റെടുക്കാന്‍ നിര്‍ദേശം; തൃശൂരില്‍ സുരേഷ് ഗോപി ഒരു വരവുകൂടി വരും

28 APRIL 2022 09:52 AM IST
മലയാളി വാര്‍ത്ത

തൃശൂര്‍ ഞാനിങ്ങെടുക്ക്വാ വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യത. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ശേഷിക്കേ കേരളത്തില്‍ പാര്‍ലമെന്റ് അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇപ്പോഴേ സജ്ജമാകാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം.

ഇപ്പഴേ കളത്തിലിറങ്ങാന്‍ സുരേഷ് ഗോപി നിര്‍ദേശം നല്‍കി. എം.പി സ്ഥാനമൊഴിഞ്ഞ നടന്‍ സുരേഷ് ഗോപിയുടെ താരപരിവേഷം ഇതിനായി ഉപയോഗപ്പെടുത്തും. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ സുരേഷ് ഗോപി ഇപ്പോള്‍ തൃശൂരില്‍ സജീവമാണ്. കൂടാതെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ടാകും.

 


ആഭ്യന്തരമന്ത്രി അമിത്ഷായുടെ അടുത്ത വരവോടെ കാര്യങ്ങള്‍ കലങ്ങിത്തെളിയും. തയ്യാറെടുപ്പുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ അമിത്ഷാ വെള്ളിയാഴ്ച കേരളത്തില്‍ വരാനിരുന്നതാണ്. ഔദ്യോഗികാവശ്യങ്ങള്‍ കാരണം വരവ് മാറ്റി. മേയ് പതിനഞ്ചിന് മുമ്പ് എത്തുന്ന അമിത്ഷായുമായി ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ വിശദകൂടിക്കാഴ്ച നടത്തും. പുതിയ സന്ദര്‍ശന തീയതി പിന്നീടറിയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അറിയിച്ചു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ കേരളത്തില്‍ വോട്ട് ഗണ്യമായി വര്‍ദ്ധിപ്പിച്ചിരുന്നു. അതില്‍ ബി.ഡി.ജെ.എസിന്റെ സ്വാധീനം ഒരു ഘടകമായിരുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒരു പരിധിവരെ പിടിച്ചുനിന്നെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും പ്രകടനം പിറകോട്ട് പോയി. എല്ലാ വിഭാഗം വോട്ടര്‍മാരുടെയും പിന്തുണയില്‍ ഇടിവുണ്ടായി. 2016നേക്കാള്‍ രണ്ട് ശതമാനത്തിലേറെ വോട്ട് കുറഞ്ഞു. കൈയിലിരുന്ന സീറ്റും നഷ്ടമായി.


ഇത്തവണ പ്രതീക്ഷയുള്ള മേഖലകളെന്ന നിലയിലാണ് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നത്. എസ്.ഡി.പി.ഐ ആര്‍.എസ്.എസ് സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച രാഷ്ട്രീയാന്തരീക്ഷം, ലവ് ജിഹാദ് പോലുള്ള വിഷയങ്ങളില്‍ െ്രെകസ്തവ സഭകളിലടക്കം രൂപപ്പെടുന്ന രാഷ്ട്രീയ ധ്രുവീകരണ കാലാവസ്ഥ അനുകൂലമാക്കാനുള്ള സാദ്ധ്യത എന്നിവ പരിശോധിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്തരമൊരു പരീക്ഷണത്തിന് അവര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തിരുവമ്പാടി കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ പ്രണയവിവാഹ വിവാദം കത്തോലിക്കാസഭയില്‍ വീണ്ടും അസ്വസ്ഥത സൃഷ്ടിച്ചത്



അതേസമയം സുരേഷ് ഗോപി അമ്മയില്‍ തിരിച്ചെത്തുന്നു എന്ന സുചനയുണ്ട്. 1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് തിക്കുറുശി സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ്(അമ്മ) എന്ന കൂട്ടായ്മയ്ക്കു തുടക്കമായത്. സുരേഷ് ഗോപി, ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവരാണ് അഭിനേതാക്കളുടെ സംഘടനയെന്ന ആശയത്തിന് വിത്ത് പാകിയത്. എന്നാല്‍ 1997 ന് ശേഷം അമ്മയുടെ പരിപാടികളിലും, സ്‌റ്റേജ് ഷോ കളിലൊന്നും സുരേഷ് ഗോപിയെ കണ്ടതേയില്ല. സുരേഷ് ഗോപി അമ്മയില്‍ അംഗമല്ലേ എന്ന് പോലും ആരാധകര്‍ ചോദിച്ചു.

അമ്മ സംഘടന ഗള്‍ഫില്‍ അവതരിപ്പിച്ച പരിപാടിയുമായി നടന്ന തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അമ്മയുടെ പരിപാടിയില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനിന്നത്. ഈ വിയോജിപ്പ് പലകുറി സുരേഷ് ഗോപി തുറന്നുപറയകയും ചെയ്തു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം താരസംഘടനയിലേയ്ക്ക് തിരിച്ചു വരികയാണ് സുരേഷ് ഗോപി. അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പിന്റെ മുഖ്യാതിഥിയായാണ് താരം എത്തുന്നത്. മെയ് ഒന്നാം തിയതി എറണാകുളം ദേശാഭിമാനി റോഡിലുള്ള അമ്മയുടെ മന്ദിരത്തിലാണ് പരിപാടി നടക്കുക. ബാക്കി അപ്പോള്‍ പറയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MDMA അടിച്ച് പൂസായി ഡിവോഴ്സികൾ ചേർന്ന് നടത്തിയ കൊടും ക്രൂരത!! കോഴിക്കോട്ടെ അധ്യാപികമാർ സഖാക്കളെന്ന്  (1 minute ago)

BIHAR സംഭവം വീട്ടിലാരുമില്ലാത്തപ്പോൾ  (4 minutes ago)

TOUR PACKAGE രക്ഷിച്ചത് പൊലീസ് റെയ്ഡിൽ  (9 minutes ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (19 minutes ago)

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (1 hour ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (1 hour ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (2 hours ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (3 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (4 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (4 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (4 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

Malayali Vartha Recommends