Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിളിച്ചിട്ടും കിട്ടാതിരുന്നതോടെ ഫ്‌ളാറ്റിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ! കോച്ചിന്റെ ശല്യം അതിരുവിടുന്നുവെന്ന് വീട്ടുകാരെ അറിയിച്ച ശേഷം യുവതിയുടെ കടുംകൈ! റെയില്‍വേയുടെ മലയാളി താരം ലിത്താരയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം മുഖ്യമന്ത്രിയ്ക്ക് മുൻപിൽ!

28 APRIL 2022 04:06 PM IST
മലയാളി വാര്‍ത്ത

മലയാളിയായ ഇന്ത്യന്‍ റെയില്‍വേ ബാസ്‌കറ്റ് ബോള്‍ താരം പട്‌നയിലെ ജോലി സ്ഥലത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. കുറ്റാടി കത്തിണപ്പന്‍ ചാലില്‍ കെസി ലിത്താരയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. പട്‌ന ദാനാപുരിലെ ഡിആര്‍എം ഓഫിസില്‍ കഴിഞ്ഞ ആറു മാസമായി സേവനമനുഷ്ഠിക്കുകയായിരുന്നു ലിതാര. രാജ്യാന്തര വനിതാ ദിനത്തില്‍ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ലിതാരയെ ആദരിച്ചിരുന്നു. മൃതദേഹം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

ബിഹാറില്‍ ജോലി ചെയ്തു വന്നിരുന്ന ലിത്താരയെ ഇവിടെ ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ മറുപടിയില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലിത്താരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ ഫഌറ്റ് ഉടമ ലിത്താരയെ അന്വേഷിച്ച് എത്തുകയായിരുന്നു. ഈ സമയം ഫ്‌ളാറ്റ് ഉള്ളില്‍ നിന്നു പൂട്ടിയിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് ലിതാരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ലിതാരയുടെ ബന്ധുക്കൾ കോച്ച് രവി സിങിനെതിരെയും പൊലീസിൽ പരാതി നൽകി. രവി സിങ് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി ലിതാര വീട്ടുകാരോടും സഹപ്രവർത്തകരോടും പരാതി പറഞ്ഞിരുന്നു. പട്‌ന രാജീവ്‌നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. രാജ്യാന്തര വനിതാ ദിനത്തിൽ ഈസ്റ്റ് സെൻട്രൽ റെയിൽവേ ലിതാരയെ ആദരിച്ചിരുന്നു. എന്നാൽ കോച്ചിനെ കുറിച്ച് താരത്തിന് പരാതി ഏറെയുണ്ടായിരുന്നു. അയാളുടെ ശല്യം അതിരുവിടുന്നുവെന്ന് വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. പല കോച്ചുമാരും ഇങ്ങനെയാണ്. കളിക്കാരെ പീഡിപ്പിച്ച് പല ആവശ്യങ്ങളും അവർ നേടിയെടുക്കും. അതിന്റെ ഇരയാണ് ലിത്താര എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്. പരിശീലകൻ മോശമായി പെരുമാറാറുണ്ടെന്ന് ലിതാര നിരന്തരം പറയാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (22 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (24 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends