കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൂട്ടിട്ടു ചവിട്ടിയ വിവാദത്തില്‍ മംഗലപുരം സിപിഒ ആയിരുന്ന എ. ഷബീറിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി യൂത്ത്‌കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൂട്ടിട്ടു ചവിട്ടിയ വിവാദത്തില്‍ മംഗലപുരം സിപിഒ ആയിരുന്ന എ. ഷബീറിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി യൂത്ത്‌കോണ്‍ഗ്രസ്.
ഷബീറിനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്ന മുദ്രാവാക്യവുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് വഴിയില്‍ ബാരിക്കേഡ് നിരത്തി തടയുകയുണ്ടായി. സമാധാനപരമായി തുടങ്ങിയ പ്രതിഷേധം ഒടുവില്‍ നേരിയ സംഘര്‍ഷത്തിലാണ് പര്യവസാനിച്ചു.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ട് അപ്പുറം കടക്കാനുള്ള ശ്രമത്തെ പൊലീസ് തടഞ്ഞു. ഇതോടെ അല്‍പനേരം പൊലീസുമായി വാക്കേറ്റവും നടക്കുകയും ഷബീറിന് എതിരെ നടപടിയില്ലെങ്കില്‍ പൊലീസ് ആസ്ഥാനത്തേക്കും സെക്രട്ടേറിയറ്റിനു മുന്നിലേക്കും സമരം നീളുമെന്ന് പ്രതിഷേധക്കാര്‍ .
ഒന്നര മണിക്കൂറോളം നരിക്കല്‍ മങ്ങാട്ടുകോണം തുണ്ടത്തില്‍ റോഡില്‍ ഗതാഗതം തടസ്സമുണ്ടായി. നെടുമങ്ങാട് ഡിവൈഎസ്പി സുള്‍ഫിക്കറിന്റെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരടക്കം വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























