Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തട്ടിപ്പ്.. തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു..


ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്

'ഇര എന്നു കേട്ടാലുടൻ കരയുന്ന പെണ്ണിൻ്റെ ചിത്രം മാത്രമല്ല വരേണ്ടത് സമൂഹത്തെ പേടിക്കുന്ന, ടെൻഷനുള്ള, കരയുന്ന, കണ്ണ് നിറയുന്ന , അപമാനം കൊണ്ട് തല കുമ്പിടേണ്ടി വരുന്ന ആണുങ്ങളെന്നു കൂടിയാണ്. വാഗ്ദാനം എന്നത് ആണിൻ്റെ മാത്രം വഞ്ചനയുടെ ട്രാപ്പല്ല; മറിച്ച് ഹണി ട്രാപ്പ് കൂടിയാണ്. ഒരാളിൽ നിന്നും ഒരാൾ ഒന്നോ രണ്ടോ തവണ ആക്രമിക്കപ്പെടുക സ്വാഭാവികം. അത് അപ്രതീക്ഷിതവുമായിരിക്കും...' അഞ്ചു പാർവതി പ്രതീഷ് കുറിക്കുന്നു

28 APRIL 2022 11:46 AM IST
മലയാളി വാര്‍ത്ത

ബലാത്സം​ഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സംഭവത്തിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ അഞ്ചു പ്രവൃത്തി പ്രതീഷ് പ്രതികരണം ഉന്നയിച്ചിരിക്കുകയാണ്. 'വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഉടൻ തന്നെ അവൻ്റെ പേരും മുഖവും വീട്ടുപേരടക്കമുള്ള അഡ്രസ്സും അച്ചടിച്ചുവരുന്ന നടപ്പുരീതിക്ക് നിറഞ്ഞ കയ്യടിയാണിവിടെ. അവനെതിരെ ഒളിയിടങ്ങളിൽ ഇരുന്ന് അമ്പെയ്യുന്ന പെണ്ണിന് സൊസൈറ്റി കല്പിച്ചുനല്കിയിരിക്കുന്ന ഇരയെന്ന പ്രിവിലേജാണ് ഇതിനു കാരണം. ഇതിനു മാറ്റം വരേണ്ടത് തന്നെയാണ്' എന്നും അവർ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

തുല്യ നീതിക്കും സമത്വത്തിനും വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ടീമുകൾക്ക് പീഡനവിഷയം വരുമ്പോൾ മാത്രം അവൻ്റെ പേര് പറഞ്ഞാൽ മതി അവളുടെ പേര് പാടില്ല എന്നതാണ് ലൈൻ അതെന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നേയില്ല. വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഉടൻ തന്നെ അവൻ്റെ പേരും മുഖവും വീട്ടുപേരടക്കമുള്ള അഡ്രസ്സും അച്ചടിച്ചുവരുന്ന നടപ്പുരീതിക്ക് നിറഞ്ഞ കയ്യടിയാണിവിടെ. അവനെതിരെ ഒളിയിടങ്ങളിൽ ഇരുന്ന് അമ്പെയ്യുന്ന പെണ്ണിന് സൊസൈറ്റി കല്പിച്ചുനല്കിയിരിക്കുന്ന ഇരയെന്ന പ്രിവിലേജാണ് ഇതിനു കാരണം. ഇതിനു മാറ്റം വരേണ്ടത് തന്നെയാണ്.

പലപ്പോഴും നാം കാണുന്ന,കേൾക്കുന്ന പല പീഡനകഥകളും പീന്നീട് ഫാബ്രിക്കേറ്റഡ് അല്ലെങ്കിൽ കുക്ക്ഡ് അപ്പ് സ്റ്റോറികളാണെന്ന് തെളിയുമ്പോൾ , ആരോപണ വിധേയനായ പുരുഷൻ നിരപരാധിയെന്ന് തെളിയുമ്പോൾ പെണ്ണിന് ഒന്നും സംഭവിക്കുന്നില്ല. അത്തരം അവസ്ഥകളിൽ അവന്റെ ഭാഗം കേൾക്കാൻ ആരും ഇല്ലാതെ പോകുകയും സമൂഹം മൊത്തം കുറ്റവാളിയാക്കി ചിത്രീകരിക്കുകയും ചെയ്യുമ്പോൾ അവനു കൈമോശം വരിക അവൻ്റെ ജീവിതം തന്നെയായിരിക്കും. അത്തരം ട്രോമ ജീവിതകാലം മുഴുവൻ അവനെ വേട്ടയാടുന്നു. ചിലർ ആ ട്രോമയുടെ ആഘാതം കൊണ്ട് ജീവിതം മതിയാക്കി റിട്ടേൺ ടിക്കറ്റ് എടുക്കുന്നു. എപ്പോഴും ദുർബലതയുടെ വശമായ സ്ത്രീയുടെ ഭാഗം മാത്രം ചിന്തിക്കുന്നത് കൊണ്ടാകാം പുരുഷ പീഡനങ്ങൾ പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടാതെ പോകുകയും തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്നത്.

ആണുങ്ങൾ കരയാറില്ലെന്ന ഭൂലോക വിഡ്ഢിത്തം തിയറിയായി കെട്ടിച്ചമച്ച സൊസൈറ്റിക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ വേണ്ടി ഉള്ളാലെ കരയുന്ന പല പുരുഷന്മാരുടെയും ഹൃദയം പൊട്ടിയുള്ള നീറ്റലിനു കാരണം പലപ്പോഴും പെണ്ണ് തന്നെയാണ്. പെണ്ണ് ഇരയാണ് എന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിൻ്റെ എൻ്റർടെയിന്മെൻ്റുകളുടെ മറുവശത്ത് യഥാർത്ഥ ഇരകളായി നില്ക്കുന്നത് പുരുഷന്മാരാണ് പലപ്പോഴും. ആ വരച്ച വര വിട്ടൊന്ന് മാറി നടക്കുന്ന ആണുങ്ങൾ ഇവിടെ വളരെ വിരളമാവുന്നതിന് കാരണം ഇവിടെ നിലനിന്നുപ്പോരുന്ന സോഷ്യൽ ഓഡിറ്റിങ്ങും ജഡ്ജ്മെൻറുകളും സ്ത്രീകൾക്കനുകൂലം മാത്രം ആകുന്നതിലാണ്.അവൾ ആക്രമണം നേരിടാൻ ഇടയുണ്ടെന്നത് നമ്മുടെ മനസിലുള്ളതുകൊണ്ട് അവളെയും അവളുടെ ആരോപണത്തെയും അപ്പാടെ വിഴുങ്ങും ; അതിനെ മാത്രം ശ്രദ്ധിക്കും. എന്നാൽ അതേപോലെ വൾനറബിളാണ് പുരുഷന്മാരും എന്നത് ശ്രദ്ധിക്കുകയേ ഇല്ല.

ഇര എന്നു കേട്ടാലുടൻ കരയുന്ന പെണ്ണിൻ്റെ ചിത്രം മാത്രമല്ല വരേണ്ടത് സമൂഹത്തെ പേടിക്കുന്ന, ടെൻഷനുള്ള, കരയുന്ന, കണ്ണ് നിറയുന്ന , അപമാനം കൊണ്ട് തല കുമ്പിടേണ്ടി വരുന്ന ആണുങ്ങളെന്നു കൂടിയാണ്. വാഗ്ദാനം എന്നത് ആണിൻ്റെ മാത്രം വഞ്ചനയുടെ ട്രാപ്പല്ല; മറിച്ച് ഹണി ട്രാപ്പ് കൂടിയാണ്. ഒരാളിൽ നിന്നും ഒരാൾ ഒന്നോ രണ്ടോ തവണ ആക്രമിക്കപ്പെടുക സ്വാഭാവികം. അത് അപ്രതീക്ഷിതവുമായിരിക്കും. . എന്നാൽ ഒന്നരമാസത്തോളം തുടർച്ചയായി ഉപയോഗിക്കപ്പെടുന്നത് എങ്ങനെ പീഡനമാവും. നാല്പത്തിയൊന്ന് ദിവസം തുടർച്ചയായി മുറിക്കുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിക്കപ്പെട്ട സൂര്യനെല്ലി , വിതുര പെൺകുട്ടികളെ ഇരയെന്നു വിളിക്കുന്നതു പോലെയല്ല ഇതൊന്നും. ആദ്യമൊക്കെ പുറത്ത് വന്ന മീ ടു ആരോപണങ്ങൾക്ക് കഴമ്പുണ്ടായിരുന്നു. സെക്സ് എന്തെന്ന് അറിയാത്ത പ്രായത്തിൽ മുതിർന്നവരാൽ ചൂഷണം ചെയ്യപ്പെട്ടതും പിന്നീടത് ജീവിതകാലം മുഴുവൻ ട്രോമയായി വേട്ടയാടിയതുമൊക്കെ തുറന്നു പറയുന്നത് ഒക്കെ മനസ്സിലാക്കാം. കവി അയ്യപ്പനെതിരെ വന്ന വെളിപ്പെടുത്തൽ ഒക്കെയാണ് മീ ടു.

പ്രതീക്ഷിക്കാത്തവരിൽ നിന്നും അപ്രതീക്ഷിതമായി ഉണ്ടാവുന്ന ശാരീരിക ആക്രമണമൊക്കെയാണ് പീഡനം.അറിഞ്ഞു കൊണ്ട് സിനിമ അവസരങ്ങൾക്ക് വേണ്ടിയോ നമ്മുടെ ആവശ്യങ്ങൾക്കു വേണ്ടിയോ പല തവണ സെക്സിൽ ഏർപ്പെടുന്നത് എങ്ങനെ പീഡനമാകും. അത് ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന സിമ്പിൾ മുതലാക്കലാണ്. എന്നിട്ട് പാലം വലിച്ച് പണി കൊടുക്കുന്നത് പീഡനമല്ല പകരം വീട്ടലാണ്. ഒരു തവണ അല്ല പല തവണ പീഡിപ്പിച്ചിട്ടും മിണ്ടാതിരുന്നു കൊടുത്തിട്ട് , അതിൻ്റെ പേരിൽ കിട്ടിയ ബാഡ്ജുകൾ ഒക്കെയും വാരി അണിഞ്ഞിട്ട് ഒടുക്കം "മീ റ്റൂ" ആരോപണം ആയി വരുന്നത് ലോക ഉഡായിപ്പാണെന്ന് ബോധമുള്ള മനുഷ്യർ മനസ്സിലാക്കി കഴിഞ്ഞു. ആ പരിപ്പ് ഇനി വേവില്ലെന്ന് വിജയ് ബാബു തെളിയിച്ചു. അതിനിരിക്കട്ടെ ബിഗ് സല്യൂട്ട്!

 

 

 

NB : കമാലുദ്ദിൻ എന്ന കമലിനെതിരെ വന്ന പീഡന ആരോപണം നാലായി മടക്കി പോക്കറ്റിലിട്ട നിലപാടുറാണിമാർ വിജയ് ബാബുവിനെതിരെ തിരിയുന്നതിന് രണ്ട് കാരണങ്ങൾ. ഒന്ന് ഒരു വശവും ചാരാതെ ചുവപ്പിൻ്റെ വഴിയേ നോക്കാതെ അയാൾ സിനിമാമേഖലയിൽ തനതായ സ്ഥാനം കണ്ടെത്തിയതിലുള്ള അസഹിഷ്ണുത: മറ്റൊന്ന് കമാലുദ്ദിൻ എന്ന ഐഡൻ്റിറ്റിക്കുള്ള പ്രിവിലേജ് വിജയ് സാബു എന്ന പേരിന് ഇല്ലാത്തതും .
#യഥാർത്ഥഇരയ്ക്കൊപ്പം!
#VijayBabu
റിയൽ മി ടൂവിനൊപ്പം
വീ ടുവിൽ നിന്നും മീ ടുവിലേയ്ക്ക് ചുരുങ്ങുന്ന ഫേക്കിസത്തിനൊപ്പമല്ല !

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MDMA അടിച്ച് പൂസായി ഡിവോഴ്സികൾ ചേർന്ന് നടത്തിയ കൊടും ക്രൂരത!! കോഴിക്കോട്ടെ അധ്യാപികമാർ സഖാക്കളെന്ന്  (1 minute ago)

BIHAR സംഭവം വീട്ടിലാരുമില്ലാത്തപ്പോൾ  (4 minutes ago)

TOUR PACKAGE രക്ഷിച്ചത് പൊലീസ് റെയ്ഡിൽ  (9 minutes ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (19 minutes ago)

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (1 hour ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (1 hour ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (2 hours ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (3 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (4 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (4 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (4 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

Malayali Vartha Recommends