Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളിവാര്‍ത്ത ഇംപാക്ട്! 'വീട് വിട്ടിറക്കിയുള്ള കളി വേണ്ട, ജപ്തി നടപടി താല്‍ക്കാലം നിര്‍ത്തി വെക്കൂ'.. കാര്‍ഷിക ബാങ്കിന് മന്ത്രിയുടെ താക്കീത്'; കിടപ്പിലായ തോമസിനും കുടുംബത്തിനും ആ സ്വപ്നകൂട്ടില്‍ തന്നെ തുടരാം..

28 APRIL 2022 03:07 PM IST
മലയാളി വാര്‍ത്ത

വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ മലയാളിവാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം കഠിനംകുളം ശാന്തിപുരത്തുള്ള തോമസ് പനിയടിമയുടെ കഷ്ടത നിറഞ്ഞ ജീവിതത്തിന്റെ നേര്‍ചിത്രം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷാഘാതം വന്ന് തളര്‍ന്ന് കിടക്കുന്ന തോമസിനെ തേടി ജപ്തി നോട്ടിസ് വന്നിരുന്നു മെയ് പതിനൊന്നാം തീയതി വീട് ലേലത്തില്‍ വില്‍ക്കുമെന്നുള്ള വളരെ ഖേദകരമായ കാര്യമാണ് അവര്‍ പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ ഈ കുടുംബത്തിന്റെ കണ്ണുനീര്‍ തുടച്ചിരിക്കുകയാണ് മന്ത്രി വി.എന്‍. വാസവന്‍. തോമസിന്റെ വീടിന്റെ ജപ്തി മന്ത്രി ഇടപെട്ട് തടഞ്ഞു. വീട്ടില്‍ നിന്ന് ഇറക്കിവിട്ടുള്ള ജപ്തി പാടില്ലെന്ന നിര്‍ദ്ദേശമാണ് മന്ത്രി ബാങ്കിന് നല്‍കിയിരിക്കുന്നത്.

 

കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ കഴക്കൂട്ടം ബ്രാഞ്ചില്‍ നിന്നാണ് മൂന്നര സെന്റ് സ്ഥലവും വീടും പണയം വച്ചാണ് രണ്ടരലക്ഷം രൂപ തോമസ് വായ്പയെടുത്തിരുന്നത്. മത്സ്യത്തൊഴിലാളിയായ തോമസ് കുറച്ചു കുറച്ചായി ഏകദേശം ഒന്നര ലക്ഷത്തിലേറെ തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ അതിനിടെ കൊവിഡ് വന്നതും ലോക്ഡൗണ്‍ ആയതും തോമസിന്റെ എല്ലാ പദ്ധതികളും തടകംമറിച്ചു. മാത്രമല്ല പ്രതിസന്ധിയും കടബാധ്യതകളും ഉണ്ടെങ്കിലും ദൈനംദിന ജീവിതം എങ്ങനെയൊക്കെയോ തട്ടിയും മുട്ടിയും പോകുന്നതിനിടയിലാണ് വിധി മറ്റൊരു രൂപത്തില്‍ ഈ കുടുംബത്തെ വേട്ടയാടിയത്.

കൊവിഡ് അല്‍പമൊന്ന് ശമിച്ചപ്പോള്‍ തോമസ് വീണ്ടും മത്സ്യബന്ധനത്തിന് ഇറങ്ങിയെങ്കിലും കഴിഞ്ഞ ആഗസ്റ്റ് മാസം കടലില്‍ വെച്ച് ഒരു പക്ഷാഘാതം ഉണ്ടാവുകയും ശരീരം തളരുകയുമാണ് ഉണ്ടായത്. മൂന്നു മക്കളുള്ള അദ്ദേഹത്തിന് ഈ വീഴ്ച്ച താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

 

മാത്രമല്ല ഭര്‍ത്താവ് കിടപ്പിലായതോടെ തോമസിന്റെ ഭാര്യ ആരോഗ്യ മേരിയാണ് വീടിന്റെ കാര്യങ്ങള്‍ നോക്കുന്നത്. ഇന്നുവരെ മറ്റ് ജോലികള്‍ക്കൊന്നും പോയി പരിചയമില്ലാത്ത മേരി ഇപ്പോള്‍ മീന്‍ കച്ചവടം നടത്തിയാണ് വീട് നോക്കുന്നത്. എന്നാല്‍ തനിക്ക് കിട്ടുന്ന തുച്ചമായ കാശ് നിത്യവൃത്തിക്ക് പോലും തികയുന്നില്ലെന്നാണ് മേരി പറയുന്നത്. ഭര്‍ത്താവിന്റെ ചികിത്സയും മക്കളുടെ പഠനച്ചിലവും എല്ലാം നിറവേറ്റാന്‍ ഇപ്പോള്‍ കിട്ടുന്ന ഈ കാശ് തികയുകയില്ല. അതിനിടെയായിരുന്നു ബാങ്കിന്റെ നോട്ടീസും വന്നത്.

മെയ് പതിനൊന്നിന് വീട് ലേലത്തില്‍ വില്‍ക്കുമെന്നാണ് മേരി പറഞ്ഞിത്. അത് ചൂണ്ടിക്കാണിക്കുന്ന പരസ്യം പത്രത്തിലും ബാങ്ക് നല്‍കിയിരുന്നു. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം മുന്നില്‍ ഉള്ളപ്പോള്‍ തളര്‍ന്നുകിടക്കുമന്ന ഭര്‍ത്താവിനേയും രണ്ട് പെണ്‍മക്കളടക്കമുള്ള മൂന്ന് മക്കളേയും കൊണ്ട് എങ്ങേട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മേരി.

 

ബന്ധുക്കളും വലിയ സാമ്പത്തിക ശേഷി ഉള്ളവരല്ല. ഈ ആശങ്കകളെല്ലാം മുന്നില്‍ നില്‍ക്കുമ്പോഴാണ് മന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ട് കുടുംബത്തിന് ആശ്വാസം പകര്‍ന്നത്. എന്തായാലും തോമസിനും മേരിക്കും മക്കള്‍ക്കും ഇനി അവരുടെ ആകര്‍ഷ ഭവനം എന്ന കൊച്ചുവീട്ടില്‍ സന്തോഷത്തോടെ ജീവിക്കാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (22 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (24 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends