Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരയായ നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയ നടപടി സമൂഹത്തിന് നേരെയുള്ള അതിക്രമം ആണെന്ന് ജെബി മേത്തർ.. ഇതിലൂടെ സ്ത്രീകളെ മുഴുവൻ പരസ്യമായി അപമാനിക്കുന്ന രീതിയാണ് നടൻ സ്വീകരിച്ചത്.. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ സർക്കാറിനോട് നിരവധി തവണ ആവശ്യപ്പെട്ടു... ഈ റിപ്പോർട്ട് പുറത്തു വിടാത്ത നടപടി ദുരൂഹമാണെന്ന് തുറന്നടിച്ച് ജെബി മേത്തർ

28 APRIL 2022 03:09 PM IST
മലയാളി വാര്‍ത്ത

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടൻ വിജയ് ബാബുവിന് എതിരെയുള്ള പരാതി. കോഴിക്കോട് സ്വദേശി ആയിരുന്നു ഈ മാസം 22 - ന് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയായിരുന്നു അന്വേഷണം തുടങ്ങിയത്. ഇപ്പോഴിതാ
വിജയ് ബാബുവിനെതിരെ പ്രതികരണവുമായി എം പിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ ജെബി മേത്തർ രംഗത്ത് എത്തിയിരിക്കുകയാണ്. ഇരയായ നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയ നടപടി സമൂഹത്തിന് നേരെയുള്ള അതിക്രമം ആണെന്ന് ജെബി മേത്തർ വ്യക്തമാക്കി. വാർത്താ കുറിപ്പ് വഴിയായിരുന്നു ജെ ബി മേത്തറുടെ പ്രതികരണം ഉണ്ടായത്. ലൈംഗിക അതിക്രമത്തിന് ഇരയായ നടിയുടെ പേര് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലൂടെ വന്ന് വെളിപ്പെടുത്തുകയാണ് ചെയ്തത്.

ഇതിലൂടെ സ്ത്രീകളെ മുഴുവൻ പരസ്യമായി അപമാനിക്കുന്ന രീതിയാണ് നടൻ സ്വീകരിച്ചതെന്നും ജെ ബി മേത്തർ ആരോപിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ സർക്കാറിനോട് നിരവധി തവണ ആവശ്യപ്പെട്ടു. സിനിമ മേഖലയിലുള്ളവരും പൊതു സമൂഹവും ഈ ആവശ്യം ഇപ്പോഴും ഉന്നയിക്കുകയാണ്. എന്നാൽ, റിപ്പോർട്ട് പുറത്തു വിടാത്ത നടപടി ദുരൂഹമാണെന്നും മേത്തർ പ്രതികരിച്ചു.

നയനാർ പണ്ട് പറഞ്ഞത് പോലെ നാട്ടിൽ കാപ്പി കുടിക്കും പോലെ സ്ത്രീ പീഡനം നടക്കുമ്പോൾ പിണറായി സർക്കാർ അനങ്ങാപ്പാറ ആയി നിൽക്കുകയാണെന്നും ജെ ബി മേത്തർ പറഞ്ഞു. പാർട്ടിയിൽ നടക്കുന്ന പീഡനങ്ങൾക്ക് എതിരെ പോലും നടപടിയെടുക്കാൻ സർക്കാർ മുന്നോട്ട് വരുന്നില്ല. ഇത്തരം കാര്യങ്ങളെ ഏതു രീതിയിൽ സമീപിക്കുന്നു എന്നതിന്റെ തെളിവാണിത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി വിഷയത്തിൽ സി പി എം സംസ്ഥാന കമ്മിറ്റിയിൽ പോലും പരാതി ഉയർന്നു. എന്നിട്ടും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും ജെബി മേത്തര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (21 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (23 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends