സംസ്ഥാനത്ത് രണ്ടിടത്തായി മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു! ദാരുണ സംഭവം നടന്നത് മലപ്പുറത്തും കോട്ടയത്തും..

സംസ്ഥാനത്ത് രണ്ടിടത്തായി കുട്ടികള്‍ മുങ്ങി മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം ചെറായി കുതിരപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥി മുങ്ങിമരിച്ചു. റിഷാല്‍ ആണ് മരിച്ചത്. പൂക്കോട്ടുംപാടത്ത് റൈറ്റ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനം നടത്തുന്ന മുജീബിന്റെ മകനാണ് റിഷാല്‍.
അതേസമയം കോട്ടയം പേരൂരിലും കുട്ടികള്‍ മുങ്ങി മരിച്ചെന്ന വാര്‍ത്ത പുറത്തു വരുന്നുണ്ട്. കോട്ടയം പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ദാരുണാന്ത്യം. ചെറുവാണ്ടൂര്‍ വെട്ടിക്കല്‍ നവീന്‍, കിഴക്കേ മാന്തോട്ടത്തില്‍ അമല്‍ എന്നിവരാണ് മരിച്ചത്. ഇരുവരും കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെട്ടു എന്നാണ് വിവരം.
https://www.facebook.com/Malayalivartha
























