മകളെ കൊണ്ട് ഹാന്‍സ് വില്‍പ്പന, 107 പായ്ക്കറ്റ് ഹാന്‍സുമായി പിതാവ് അറസ്റ്റില്‍, പൊലീസ് സംഘത്തെ കണ്ടതോടെ പെൺകുട്ടി സോക്‌സുകളില്‍ നിറച്ച ഹാന്‍സ് പായ്ക്കറ്റ് ഓടയിലേക്ക് വലിച്ചെറിഞ്ഞു...!

കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപയോഗിച്ച് ഹാന്‍സ് വില്‍പ്പന നടത്തിവന്ന പിതാവിനെ പോലീസ് പിടികൂടി. കോട്ടയം, പാലാ കടപ്പാട്ടൂര്‍ തൊമ്മനാ മറ്റത്തില്‍ ജോസഫ് നായര്‍ (50) എന്ന റജിയെയാണ് 107 പായ്ക്കറ്റ് ഹാന്‍സുമായി പോലീസ് പിടികൂടിയത്. കടയില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ ഹാന്‍സ് പാക്കറ്റുകളും പിടികൂടി.
പ്രതിയുടെ ഉടമസ്ഥതയിലുള്ള സമീപത്തുള്ള മറ്റ് രണ്ട് വാടകവീടുകളിലും പരിശോധിച്ചപ്പോള്‍ ഒരു വീട്ടില്‍ നിന്നും 30 ഹാന്‍സ് അടങ്ങിയ ഒരു പായ്ക്കറ്റ് കൂടി കണ്ടെടുക്കാനായെന്ന് പൊലീസ് പറഞ്ഞു. നിരോധിത പുകയില ഉത്പന്നം വിറ്റതിന് കേസ് എടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പൊലീസ് സംഘത്തെ കണ്ടയുടന്‍ 16 കാരിയായ ഇയാളുടെ മകൾ കടയോട് ചേര്‍ന്നുള്ള വീടിനുള്ളിലേക്ക് ഓടി. സോക്‌സുകളില്‍ നിറച്ച ഹാന്‍സ് പെണ്‍കുട്ടി വീടിന് പിന്നിലുള്ള ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിനിടെ പിന്നാലെ എത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha
























