Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പീഡിപ്പിച്ചവനെ പഴിക്കുന്നതിനെക്കാൾ ആവേശത്തോടെ ഇരയായ പെണ്ണിന്റെ മുഖം തേടുന്ന ഞരമ്പ് രോഗികളുടെ മുമ്പിലേക്കാണ്‌ പേര് എറിഞ്ഞുകൊടുക്കുന്നത്‌. കൊത്തി കീറുന്ന ജോലിയും, മനസ്സ് തകർക്കുന്ന ജോലിയും അവർ ഏറ്റെടുത്തു. പുലഭ്യ മാതൃക അദ്ദേഹം തന്നെ കാട്ടുന്നു. ഈ മോഡൽ പൊതുസമൂഹം പകര്‍ത്താന്‍ ആഹ്വാനം. വെള്ളിവെളിച്ചം തലയില്‍ കയറിയത് കൊണ്ട്‌ മൂപ്പരുടെ ആണത്ത വിചാരത്തില്‍ ഒരു സൂപ്പർഹീറോ ഭാവം കൂടി പിടിപെട്ടുവെന്ന് വ്യക്തം...' നടൻ വിജയ് ബാബുവിനെതിരെ ശക്തമായി പ്രതികരിച്ച് ഡോക്ടർ സി.ജെ. ജോൺ

28 APRIL 2022 04:04 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് പുറത്ത് വന്നത് ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. സംഭവദിവസം ഫേസ്ബുക്ക് ലൈവിൽ എത്തിയ നടൻ നടിയുടെ പേരുൾപ്പടെ പറയുകയുണ്ടായി. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ നടനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഡോക്ടർ സി.ജെ. ജോൺ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

വെള്ളിവെളിച്ചം തലയില്‍ കയറിയത് കൊണ്ട്‌ മൂപ്പരുടെ ആണത്ത വിചാരത്തില്‍ ഒരു സൂപ്പർഹീറോ ഭാവം കൂടി പിടിപെട്ടുവെന്ന് വ്യക്തം. എന്നാൽ ഇയാള്‍ റിയൽ ലോകത്തിലേക്ക് വരുമ്പോൾ അടി തെറ്റുമോ? അതോ പെണ്ണിനെ വെറും ഇലയാക്കി തളര്‍ത്തി നിശ്ശബ്ദയാക്കാമെന്ന നാട്ടുനടപ്പ് ധൈര്യം രക്ഷിക്കുമോ?എന്ന ചോദ്യങ്ങളാണ് നടൻ വിജയ് ബാബുവിനെതിരെ ഡോക്ടർ സി.ജെ. ജോൺ ചോദിക്കുന്നത്.

ഡോക്ടർ സി. ജെ. ജോൺ പങ്കുവച്ച കുറിപ്പ് വായിക്കാം;

സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിക്ക് എതിരെ കുറ്റാരോപിതനായ വ്യക്തി ആണ്‍പകയോടെ നടത്തുന്ന പ്രതികരണത്തിന് സിനിമാ സ്റ്റൈല്‍ രൂപം ഉണ്ടായിരിക്കുന്നു. നായകന്‍ ഫെയ്സ്ബുക്ക് ലൈവ് വരുന്നു. ഘന ഗംഭീരഭാവത്തില്‍ കുറെ നേരം മൗനമായി ഇരുന്ന് സസ്പെന്‍സ് സൃഷ്ടിക്കുന്നു. പിന്നെ വ്യാജ ആരോപണമെന്ന ന്യായത്തില്‍ ഇരയുടെ കുപ്പായം സ്വയം അണിയുന്നു. നിയമത്തിന് പുല്ലുവിലയെന്ന് ചൊല്ലി പെണ്ണിന്റെ പേര് വിളിച്ച് വിളിച്ച് പറഞ്ഞ് ഒരു ആണത്ത അശ്ലീലം കാട്ടുന്നു.

പീഡിപ്പിച്ചവനെ പഴിക്കുന്നതിനെക്കാൾ ആവേശത്തോടെ ഇരയായ പെണ്ണിന്റെ മുഖം തേടുന്ന ഞരമ്പ് രോഗികളുടെ മുമ്പിലേക്കാണ്‌ പേര് എറിഞ്ഞുകൊടുക്കുന്നത്‌. കൊത്തി കീറുന്ന ജോലിയും, മനസ്സ് തകർക്കുന്ന ജോലിയും അവർ ഏറ്റെടുത്തു. പുലഭ്യ മാതൃക അദ്ദേഹം തന്നെ കാട്ടുന്നു. ഈ മോഡൽ പൊതുസമൂഹം പകര്‍ത്താന്‍ ആഹ്വാനം. വെള്ളിവെളിച്ചം തലയില്‍ കയറിയത് കൊണ്ട്‌ മൂപ്പരുടെ ആണത്ത വിചാരത്തില്‍ ഒരു സൂപ്പർഹീറോ ഭാവം കൂടി പിടിപെട്ടുവെന്ന് വ്യക്തം. എന്നാൽ ഇയാള്‍ റിയൽ ലോകത്തിലേക്ക് വരുമ്പോൾ അടി തെറ്റുമോ? അതോ പെണ്ണിനെ വെറും ഇലയാക്കി തളര്‍ത്തി നിശ്ശബ്ദയാക്കാമെന്ന നാട്ടുനടപ്പ് ധൈര്യം രക്ഷിക്കുമോ?

 

 

ഒരാളുടെ ഭാവിയെ ഹിംസിക്കാന്‍ പോന്ന പ്രഹരശേഷിയുള്ള വ്യാജ ആരോപണമാണോ, അതോ ഉയര്‍ന്ന പദവി ഉപയോഗിച്ചുള്ള യാഥാര്‍ത്ഥ ചൂഷണമാണോ? ഇതിലെ സത്യം സ്ഥാപിച്ച് എടുക്കാനുള്ള നിയമത്തിന്റെ വഴി അറിയാത്ത പൊട്ടനാണോ കഥാനായകന്‍? വീഡിയോ പിന്‍വലിച്ചത് കൊണ്ട്‌ കോട്ടം തീരില്ല. പുതിയ കാലങ്ങളില്‍ ഈ പുതിയ ലോകത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്? ഒരു പിടിയുമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (23 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (25 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends