Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയ് ബാബുവിനെ പൂട്ടാൻ പോലീസ്, പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ കോടതിയില്‍ അപേക്ഷ, കൊച്ചിയിലെ ഫ്‌ളാറ്റിലെ റെയ്ഡിന് പിന്നാലെ പീഡനം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലും പരിശോധന, നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് സിറ്റി പോലീസ് കമ്മീഷണര്‍

28 APRIL 2022 04:16 PM IST
മലയാളി വാര്‍ത്ത

യുവ നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ കോടതിയില്‍ അപേക്ഷ നൽകി പോലീസ്.വിജയ് ബാബു രാജ്യം വിട്ടിട്ടില്ലെങ്കില്‍ അതിനുള്ള നീക്കം തടയുകയാണ് പോലീസിന്റെ ലക്ഷ്യം. വിജയ് ബാബു രാജ്യം വിട്ടോയെന്ന കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ വ്യക്തത വരും.

ഇമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഒളിവില്‍ പോയ വിജയ് ബാബുവിനെതിരെ നേരത്തെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നൽകിയിട്ടുണ്ട്.അതിനിടെ, വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ പോലീസ് രാവിലെ റെയ്ഡ് നടത്തിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന കടവന്ത്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിലും പരിശോധന നടത്തി.

പ്രഥമദൃഷ്ട്യാ വിജയ് ബാബുവിനെതിരായ കുറ്റം തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്നുകമ്മീഷണര്‍ സിറ്റി പോലീസ് സി.എച്ച്‌ നാഗരാജു പറഞ്ഞു. പരാതിയെ തുടർന്ന് പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ലഭിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.

കൂടാതെ പരാതിക്കാരിയെ സ്വാധീനിക്കാൻ വിജയ് ബാബു ശ്രമങ്ങൾ നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.വിജയ് ബാബുവിനെതിരെ മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ല. കേസിന്റെ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്ത് വിടാൻ ആകില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പരാതിക്കാരിയുടെ പേര് വെളുപ്പെടുത്തിയതിനും എറണാകുളം സൗത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. വിജയ് ബാബു ഇന്ന് മുൻ കൂർ ജാമ്യത്തിവ് അപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ബലാത്സംഗം, ശാരീരികമായി പരിക്കേൽപ്പിക്കൽ, ഭിക്ഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.

ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയും രംഗത്ത് വന്നിരുന്നു. വുമൺ എഗനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ് എന്ന ഫേസ്ബുക്ക് പേജിലാണ് വെളിപ്പെടുത്തൽ. തന്നെ ശാരീരികമായും മാനസികമായും വിജയ് ബാബു പീഡിപ്പിച്ചു. ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (22 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (24 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends