Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ ലൈംഗീക സുഖം അനുഭവിച്ച ശേഷം എങ്ങനെയാണ് അയാൾക്കെതിരെ ഇത്തരം ബലാൽസംഗ ആരോപണം ഉന്നയിക്കാൻ ഇത്തരം ആളുകൾക്ക് മനസ്സ് അനുവദിക്കുന്നത്? ടോക്സിക് റിലേഷനിൽ നിന്നും പുറത്തു വരുന്നത് പോലെയോ, ടോക്സിക് റിലേഷന് എതിരെ പ്രതികരിക്കുന്നത് പോലെയോ ആണ് ഇത്തരം സംഭവങ്ങൾ എന്ന് വിശദീകരിക്കുന്നത് സ്ത്രീപക്ഷമാണ് എന്ന് ഞാൻ കരുതുന്നില്ല...' ജോമോൾ ജോസഫ് കുറിക്കുന്നു

28 APRIL 2022 04:47 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ പ്രമുഖ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി വന്നതിന് പിന്നാലെ നിരവധിപേരാണ് പലവിധത്തിലുള്ള പ്രതികരണങ്ങളുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത്‍ എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. 'സ്നേഹബന്ധത്തിൽ നിൽക്കുമ്പോൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും പുരോഗമന നിലപാടുകളുടെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്ന പല പെൺകുട്ടികളും, ആ സ്നേഹബന്ധം തകർന്നാൽ തന്റെ ലൈംഗീക പങ്കാളിയായിരുന്ന ആളുടെ പേരിൽ ബലാൽസംഗ ആരോപണവും റേപ്പ് കേസുമായി മുന്നോട്ട് വരുന്നത് ഇപ്പോൾ ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്...' എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.

 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കള്ള നാണയങ്ങളെ തുരത്തുക തന്നെ വേണം..

സ്നേഹബന്ധത്തിൽ നിൽക്കുമ്പോൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും പുരോഗമന നിലപാടുകളുടെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്ന പല പെൺകുട്ടികളും, ആ സ്നേഹബന്ധം തകർന്നാൽ തന്റെ ലൈംഗീക പങ്കാളിയായിരുന്ന ആളുടെ പേരിൽ ബലാൽസംഗ ആരോപണവും റേപ്പ് കേസുമായി മുന്നോട്ട് വരുന്നത് ഇപ്പോൾ ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്..

ഇവർ പറയുന്നത് കേട്ടാൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് തന്റെ പങ്കാളിയായ പുരുഷന് മാത്രം സുഖം കൊടുക്കാനാണ് എന്ന തോന്നൽ ഉണ്ടാകുന്നു. റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ ലൈംഗീക സുഖം അനുഭവിച്ച ശേഷം എങ്ങനെയാണ് അയാൾക്കെതിരെ ഇത്തരം ബലാൽസംഗ ആരോപണം ഉന്നയിക്കാൻ ഇത്തരം ആളുകൾക്ക് മനസ്സ് അനുവദിക്കുന്നത്? ടോക്സിക് റിലേഷനിൽ നിന്നും പുറത്തു വരുന്നത് പോലെയോ, ടോക്സിക് റിലേഷന് എതിരെ പ്രതികരിക്കുന്നത് പോലെയോ ആണ് ഇത്തരം സംഭവങ്ങൾ എന്ന് വിശദീകരിക്കുന്നത് സ്ത്രീപക്ഷമാണ് എന്ന് ഞാൻ കരുതുന്നില്ല.. സ്ത്രീ പക്ഷ നിയമങ്ങൾ ഉപയോഗിച്ച് റിവഞ്ച് തീർക്കാനോ, വ്യക്തികളെ നശിപ്പിക്കാനോ ആയി ആര് ശ്രമിച്ചാലും അത് തെറ്റാണ്..


"ഒരു തവണ ലൈംഗീക ബന്ധത്തിന് സമ്മതിക്കാതിരുന്നപ്പോൾ അയാൾ ശാരീരികമായി ഉപദ്രവിച്ചു" എന്നത് ആ പെൺകുട്ടിയുടെ വാക്കുകൾ ആണ്. അത്തരം ഉപദ്രവം അയാളിൽ നിന്നും ഉണ്ടായി എങ്കിൽ അത് വലിയ തെറ്റാണ്. പെൺകുട്ടി പറഞ്ഞ ആ വാക്കുകൾക്ക് ഇടയിൽ തന്നെ പലപ്പോഴും അയാളുമായി സ്വന്തം താല്പര്യപ്രകാരം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് മാത്രമാകില്ല വായിക്കാൻ കഴിഞ്ഞത്. ഇത്രയും കാലമായി അയാൾ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന പെൺകുട്ടിയുടെ ആരോപണം ഇതിൽ തന്നെ റദ്ദ് ചെയ്യപ്പെടുകയല്ലേ? Me Too എന്നത് ശക്തമായ ഒരു ക്യാമ്പയി‍ൻ ആണ്.

 

കള്ള ആരോപണവുമായി വ്യക്തികളെ തകർക്കാനോ വ്യക്തിവിരോധം തീർക്കാനോ സ്വാർത്ഥ താല്പര്യങ്ങൾക്കായോ ആരെങ്കിലും #me_too ക്യാമ്പയിനെ ദുരുപയോഗം ചെയ്‌താൽ അതുവഴി Me Too ക്യാമ്പയിന്റെ തന്നെ വിശ്വാസ്യത തകർക്കാനെ ഉപകരിക്കൂ. അത്തരം എന്ത് നീക്കങ്ങളും ചെറുത്‌ത് തോൽപ്പിക്കപ്പെട്ടില്ല എങ്കിൽ, ദുരിതങ്ങൾ അനുഭവിക്കുന്ന നിരവധി സ്ത്രീകളുടെ ജീവിതങ്ങളെ ബാധിക്കുന്ന വിഷയമായി മാറും.. അതുകൊണ്ട് കള്ള നാണയങ്ങളെ തിരിച്ചറിയുകയും, തുറന്നു കാണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത് തന്നെ മുന്നോട്ട് പോകേണ്ടത് അത്യന്താപേക്ഷിതമാണ്.. യഥാർത്ഥ ഇരകളെയും സർവൈവർമാരെയും കഷ്ടത്തിലാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (23 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (25 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends