Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടും കല്‍പിച്ച് പോലീസ്, വിജയ്ബാബുവിനെതിരെ നിര്‍ണായക നീക്കം.. മാളത്തില്‍ ഒളിച്ചിരിക്കുന്ന നടന് ഇനി പുറത്തേക്ക് വരേണ്ടിവരും.. നടിയുടെ പേര് പറഞ്ഞത് വിനയായി, നടന്‍ ചെയ്തത് കണ്ടോ?

28 APRIL 2022 04:56 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് സ്വദേശിനിയായ യുവ നടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെ കുരുക്കാനുള്ള എല്ലാ ശ്രമങ്ങളും പോലീസ് നടത്തുകയാണ്. അതിന്റെ ഭാഗമായി വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് പോലീസ്. നടന്‍ രാജ്യം വിട്ടിട്ടില്ലെങ്കില്‍ അതിനുള്ള നീക്കം തടയാനാണ് പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നത്.

വിജയ് ബാബു ഒളിവിലാണെങ്കിലും ഇപ്പോഴും എവിടെയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നേരത്തെ അദ്ദേഹം ദുബായിലേക്ക് കടന്നെന്നും അതിന് പിന്നാലെ അവിടെ നിന്ന് രക്ഷപ്പെട്ടു എന്നൊക്കെയുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെ പൊക്കാന്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍.

 

എന്തായാലും വിജയ് ബാബുവിന് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. അഥവാ നടന്‍ രാജ്യം വിട്ടിട്ടുണ്ടെങ്കില്‍ ഇന്ന് വൈകുന്നേരത്തിലുള്ളില്‍ അറിയാന്‍ കഴഇയുമെന്ന വിശ്വാസത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. ഇമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

മാത്രമല്ല ഒളിവില്‍ പോയ വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിയതായും വിവരമുണ്ട്. ഇതിനായി അദ്ദേഹം മുതിര്‍ന്ന അഭിഭാഷകരുമായി ഇതിനോടകം തന്നെ ആശയവിനിമയം നടത്തിയെന്നാണ് ലഭിക്കുന്ന വിവരം.

 

അതേസമയം വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫഌറ്റില്‍ പോലീസ് ഇന്ന് രാവിലെ റെയ്ഡ് നടത്തിയിരുന്നു. കൂടാതെ നടിയെ പീഡിപ്പിച്ചെന്ന് പറയുന്ന കടവന്ത്രയിലെ ഹോട്ടലിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ വിജയ് ബാബുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷണര്‍ കൂടുതല്‍ തെളിവുകള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന് പറഞ്ഞു. ഇരയെ ഭീഷണിപ്പെടുത്തിയതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.

അതിനിടെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും അവരെ വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നടിയുടെ പരാതിയില്‍ പ്രഥമദ്യഷ്ട്യ കഴമ്പുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

 

നിലവില്‍ രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതായത്, ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയും കൂടാതെ ലൈവ് വീഡിയോയില്‍ നടിയുടെ പേര് വെളിപ്പെടുത്തിയതുമാണ് കേസുകള്‍. 

സംഭവം വിവാദമായതോടെ നടിയുടെ പേര് പരാമര്‍ശിക്കുന്ന ലൈവ് വീഡിയോ താരം ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (23 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (25 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends