Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയെടുത്ത് മുക്കാൽ ചക്രം കിട്ടിയാൽ സ്ത്രീയെ ചൂഷണം ചെയ്യാമോ? സ്വാധീനവും അഹങ്കാരവും തലയ്ക്ക് പിടിക്കുമ്പോൾ ഏതൊരു തെമ്മാടിയും ചെയ്യുന്ന നീച പ്രവർത്തിയാണ് അയാളും ചെയ്തത്, ഗോവിന്ദച്ചാമിയും വിജയ് ബാബുവും സമന്മാർ, വീണ്ടും നടനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി വീണ എസ് നായർ

28 APRIL 2022 05:20 PM IST
മലയാളി വാര്‍ത്ത

യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിജയ് ബാബുവിനെതിരെ വീണ്ടും കടുത്ത ഭാഷയിൽ വിമർശനവുമായി അഡ്വ. വീണ എസ് നായർ രംം​ഗത്ത്. കുറച്ചു സിനിമയെടുത്ത് മുക്കാൽ ചക്രത്തിന്റെ പുത്തൻ പണം കയ്യിൽ വന്നാൽ അയാൾക്ക് സ്ത്രീയെ ചൂഷണം ചെയ്യാമോ? വരുതിയിലാക്കാമോ?വിരട്ടാമോ? ഇവിടുത്തെ നീതിന്യായ സംവിധാനത്തെ ചൊൽപ്പടിക്ക് നിർത്തി അംഗരക്ഷകർ ആകുന്ന സംരക്ഷകരാക്കാമോ? സമ്പത്ത് സ്ത്രീകളെ ദുരുപയോഗം ചെയ്യാനുള്ള ലൈസൻസ് ആണോ? എന്ന ​കടുത്ത ചോദ്യങ്ങളാണ് വീണ എസ് നായർ ഉയർത്തുന്നത്.

പീഡിപ്പിച്ചതിന് ശേഷം സൗമ്യയെ വകവരുത്തി എന്ന് ജനപക്ഷം വിശ്വസിക്കുന്ന ഗോവിന്ദച്ചാമിയും ഇപ്പോൾ ഈ സഹോദരിയെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന വിജയ് ബാബുവും സമന്മാരാണെന്ന് വീണ എസ് നായർ പറയുന്നു. കഴിഞ്ഞ ദിവസവും വിജയ് ബാബുവിനെതിരെ വീണ രം​ഗത്തെത്തിയിരുന്നു.

വീണ എസ് നായരുടെ വാക്കുകൾ

വിജയ് ബാബുവിന് എന്തിന് ഒരു glorification ?
ആരാണ് ഈ വിജയ് ബാബു ??
കുറച്ചു സിനിമയെടുത്ത് മുക്കാൽ ചക്രത്തിന്റെ പുത്തൻ പണം കയ്യിൽ വന്നാൽ അയാൾക്ക് സ്ത്രീയെ ചൂഷണം ചെയ്യാമോ?വരുതിയിലാക്കാമോ?വിരട്ടാമോ? ഇവിടുത്തെ നീതിന്യായ സംവിധാനത്തെ ചൊൽപ്പടിക്ക് നിർത്തി അംഗരക്ഷകർ ആകുന്ന സംരക്ഷകരാക്കാമോ? സമ്പത്ത് സ്ത്രീകളെ ദുരുപയോഗം ചെയ്യാനുള്ള ലൈസൻസ് ആണോ? പണവും അധികാരകേന്ദ്ര സ്വാധീനവും അഹങ്കാരവും തലയ്ക്കു പിടിക്കുമ്പോൾ ഏതൊരു തെമ്മാടിയും ചെയ്യുന്ന നീച പ്രവർത്തിയാണ് വിജയ് ബാബുവും ചെയ്തത്.

ചൂഷണവിധേയയായ സഹോദരി പോലീസിന് ഒരു പരാതി നൽകുന്നു..ആ പരാതിയിൽ ഉടനടി നടപടി എടുക്കാതെ വച്ച് താമസിപ്പിക്കുന്നു. പൊലീസ് സംവിധാനം വിജയ് ബാബു വിനു തന്റെ സ്വാധീനശക്തി ഉപയോഗിക്കാനുള്ള അവസരം നൽകുന്നു. സുരക്ഷിതമായിമറ്റൊരു ദേശത്തേക്കു കടക്കാൻ സാഹചര്യമൊരുക്കുന്നു.

ആ പിന്തുണയുടെ സ്രോതസ്സിൽ അഭിരമിച്ച് ലൈവ് വീഡിയോ ചെയ്ത് ഇരയേയും കേരളത്തിലെ സ്ത്രീ സമൂഹത്തെയും അപമാനിച്ചുകൊണ്ടും, അവഹേളിച്ചുകൊണ്ടും,നിയമത്തെ നോക്കുകുത്തിയാക്കി ,നിയമ സംവിധാനങ്ങളെ നോക്കി കൊഞ്ഞനംകുത്തുന്നു.

ചാനൽ മുറികളിലേക്കും സൈബർ ഇടങ്ങളിലേക്കും അനുചരവൃന്ദത്തെ ഇറക്കിവിട്ടു ആ സഹോദരിയെ വീണ്ടും വീണ്ടും അപമാനിക്കുന്നു .പീഡിപ്പിച്ചതിന് ശേഷം സൗമ്യയെ വകവരുത്തി എന്ന് ജനപക്ഷം വിശ്വസിക്കുന്ന ഗോവിന്ദച്ചാമിയും ഇപ്പോൾ ഈ സഹോദരിയെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന വിജയ് ബാബുവും സമന്മാരാണ്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (21 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (23 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends