Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരത്തിന് കാത്തുനില്‍ക്കാതെ തിരുവമ്പാടി കുട്ടിശ്ശങ്കരന്‍ ചരിഞ്ഞു വേദന താങ്ങാന്‍ കഴിയാതെ ആനപ്രേമികള്‍..

28 APRIL 2022 08:53 PM IST
മലയാളി വാര്‍ത്ത

ഒട്ടേറെ പൂരങ്ങളുടെ ഭാഗമായ കുട്ടിശ്ശങ്കരന്‍ ഇന്ന് രാവിലെയാണ് ചരിഞ്ഞത്.. ആനപ്രേമിയായ ഡേവിസിന്റെ ഉടമസ്തതയിലായിരുന്നു കുട്ടിശ്ശങ്കരന്‍.. അദേഹം മരണപ്പെട്ടതോടെ ഭാര്യയുടെ പേരിലാക്കി മാറ്റി.. ആനയെ നേരത്തേ വനം വകുപ്പ് ഏറ്റെടുത്തിരുന്നു. എന്നാല്‍ കുട്ടിശ്ശങ്കരന്‍ ഡേവിസിന്റെ പറമ്പില്‍ തന്നെയായിരുന്നു ആന. അവന്റെ ചികിസ്താ ചെലവുകളെല്ലാം ഇപ്പോഴും ഏറ്റെടുത്ത് നടത്തിയിരുന്നത് ഡെവിസിന്റെ കുടുംബം തന്നെയായിരുന്നു. വനം വകുപ്പിന്റെ ഉടമസ്തതയിലായതിനാല്‍ എഴുന്നെള്ളിപ്പിനൊന്നും കൊണ്ടുപോകാന്‍ കഴിയില്ലായിരുന്നു അതുകൊണ്ടുള്ള സാമ്പത്തീക ബുദ്ധിമുട്ടുകള്‍ ആ കുടുംബത്തിനുണ്ടായിരുന്നു..

കുട്ടിശ്ശങ്കരന്‍ ചരിഞ്ഞതിനെ കുറിച്ച് പാപ്പാന്‍ പറയുന്നതിങ്ങനെ.. ഇന്നലേ രാത്രി കിടന്ന ആന രാവിലെ എഴുനേല്‍ക്കാന്‍ ബുദ്ധിമുട്ട് കാട്ടി.,. പിന്നെ ജെസിബി കൊണ്ടുവന്നു. അനക്കി നോക്കിയെങ്കിലും കാലിനോ കൈക്കോ അനക്കമില്ല.. പിന്നെ ആയെ ബുദ്ധിമുട്ടിക്കാതെ ചരിച്ചു കിടത്തി. കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും ശ്വാസം നിന്നു..

ഒരു വര്‍ഷം മുമ്പാണ് ആനയെ ഈ കുടുംബത്തില്‍ നിന്ന് വനം വകുപ്പ് ഏറെടുക്കുന്നത് പിന്നീടുള്ള ചികിത്സകളൊക്കെയും ആ കുടുംബം തന്നെയാണ് നോക്കിയിരുന്നത്.

തൃശൂര്‍ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവ പറമ്പുകളിലെ നിറ സാന്നിധ്യമായിരുന്നു കുട്ടിശങ്കരന്‍. കൂടാതെ കുട്ടിശ്ശങ്കരനെ ഏറ്റെടുക്കാന്‍ നിരവധി ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയ്യാറായി രംഗത്ത വന്നിരുന്നെങ്കിലും പരിപാലിക്കാനും കൈമാറാനും നിയമം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് വനം വകുപ്പ് തന്നെ സംക്ഷിക്കുകയായിരുന്നു. വനം വകുപ്പ് ഏറ്റെടുത്തിരുന്നെങ്കിലും ആനയെ കോടനാട് ആന കേന്ദ്രത്തിലേക്ക് കൊണ്ട് പോകാതെ തൃശൂരില്‍ തന്നെ നിറുത്തിയിരിക്കുകയായിരുന്നു.

ഒരുസമയത്ത് കേരളത്തിന്റെ ഉത്സവ പറമ്പുകളില്‍ നിറഞ്ഞ് നിന്ന ത്രിമൂര്‍ത്തികളായിരുന്നു ആനപാപ്പാന്‍മാരില്‍ പ്രമുഖനായ കുറ്റിക്കോടന്‍ നാരായണനും, ഡേവിസും, തിരുവമ്പാടി കുട്ടിശ്ശങ്കരനും. 1979 ല്‍ കീരങ്ങാട്ടു മന വാസുദേവന്‍ നമ്പൂതിരിപ്പാട് ബീഹാറില്‍ നിന്നാണ് കുട്ടിശങ്കരന്‍ എന്ന ആനയെ കേരളത്തിലെത്തിച്ചത്. എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആ കൊമ്പനെ 1987 ല്‍ ആനപ്രേമിയായ് ഡേവിസ് സ്വന്തമാക്കുകയായിരുന്നു.

തെക്കോട്ടിറക്കത്തിന് തിരുവമ്പാടി വിഭാഗത്തില്‍ എഴുന്നള്ളിക്കാന്‍ പറ്റുന്ന യോഗ്യനായ ഒരു ആനയെ സ്വന്തമാക്കണമെന്ന ആഗ്രഹം ഡേവിസേട്ടനുണ്ടായിരുന്നു. 1987ലാണ് സര്‍വ്വ ലക്ഷണങ്ങളും തികഞ്ഞ ഒരാനയെ ഡെവിസേട്ടന് ലഭിക്കുന്നത് അവന് അദേഹം തുരുവമ്പാടി കുട്ടിശ്ശരന്‍ എന്ന പേരും നല്‍കി. 1979ലാണ് ബീഹാറില്‍ നിന്ന് കീരങ്ങാട് വാസുദേവന്‍ നമ്പൂതിരിപ്പാടാണ് ഈ ആനയെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത്. അന്ന് 9 അടിയോളം മാത്രം പൊക്കമുള്ള കൗമാരക്കാരനായ കൊമ്പനായിരുന്നു കുട്ടിശ്ശങ്കരന്‍. ആ കാലത്താണ് കുട്ടിശ്ശങ്കരന് വസൂരി പോലുള്ളൊരു രോഗം പിടിപെടുന്നത്. ഡോക്ടര് രാധാകൃഷ്ണ കൈമള്‍, ഡോ കെസി പണിക്കര്‍ എന്നിവരുടെ ചികിത്സകൊണ്ട്. കുട്ടിശ്ശങ്കരന്‍ അസുഖത്തില്‍ നിന്നും മോചിതനായി. ഊര്‍വ്വശ്ശീ ശാപം ഉപരാരം എന്നപോലെ. അതുവരെ ശെരാശരി നിറവും മുഖ ഭംഗിയും ഉണ്ടായിരുന്ന കുട്ടിശങ്കരന്‍ ദേഹത്ത് നേരത്തേതില്‍ നിന്ന നിറവും ഭംഗിയും വര്‍ദ്ധിച്ചു, സായിപ്പന്മാര്‍ക്കുള്ളതുപോലെയുളള്ള വെള്ള നിറവും അതില്‍ കറുത്ത മുത്ത് വാരി എറിഞ്ഞതു പോലെയുള്ള മത ഗരിയും കുട്ടിശ്ശങ്കരന്റെ ഭംഗി കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. ഒരു നാടന്‍ ആനയുടെ എല്ലാ ലക്ഷണങ്ങളുമുള്ള കുട്ടിശ്ശങ്കരനെ ഡേവിസേട്ടനും അങ്ങ് ഇഷ്ടപ്പെട്ടു. കീരങ്ങാട്ട് വാസുദേവന്‍ നമ്പൂതിരിയില്‍ നിന്ന് ഗുരുവായൂരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട കുട്ടിശ്ശങ്കരനെ കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ട് സ്വന്തമാക്കുകയായിരുന്നു അന്ന് ഡേവിസേട്ടന്‍.

ആദ്യ കാലങ്ങളില്‍ കുട്ടികള്‍ ക്ക് അടത്തു പോയി ഇടപഴാന്‍ കഴിയുന്ന സൗമ്യ സ്വഭാവക്കാരനായിരുന്നു ികുട്ടിശ്ശങ്കരന്‍. പിന്നീട് കൗമാരം കടന്ന് യവ്വനത്തിലെത്തി കുട്ടിശ്ശങ്കരന്‍ അതിന്റേതായ ഭാവ മാറ്റങ്ങള്‍ കാട്ടിത്തുടങ്ങി. മാത്രമല്ല ആനപ്പണിയില്‍ അഗ്രഗണ്യന്മാരായിട്ടുള്ള പാപ്പാന്മാരെ മാത്രമേ അവന്‍ അനുസരിക്കുമായിരുന്നുള്ളു.

കുറ്റിക്കോടന്‍ നാരായണന്‍, ഓണക്കൂര്‍ നാരായണന്‍ കുട്ടി, രാജാക്കാട് ഷിബു, ബുരാജ് പാണ്ടിക്കാട് കണ്ണന്‍ എന്നീ പാപ്പാന്മാരുടെ ശിക്ഷണത്തില്‍, അനുസരണയോടെ തന്നെയായിരുന്നു കുട്ടിശ്ശങ്കരന്റെ വളര്‍ച്ച.

നിലവില്‍ സര്‍ക്കാര്‍ സംരക്ഷണയിലായിരുന്നു. ആനപ്രേമി ഡേവീസിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു കുട്ടിശങ്കരന്‍. തൃശൂര്‍ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവ പറമ്പുകളിലെ നിറ സാന്നിധ്യമായിരുന്നു കുട്ടിശങ്കരന്‍. ഒന്നര വര്‍ഷം മുമ്പാണ് ആന വനംവകുപ്പിന്റെ സംരക്ഷണയില്‍ എത്തിയത്. ഡേവീസിന്റെ മരണശേഷം ഭാര്യ ഓമനയുടെ പേരിലേക്ക് ആനയെ മാറ്റിയിരുന്നുവെങ്കിലും സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് ആനയെ മാറ്റാന്‍ കഴിയാത്തത് കൊണ്ട് വനം വകുപ്പിന്റെ ഉടമസ്ഥതയില്‍ എത്തുകയായിരുന്നു

എന്നാല്‍ ആനയെ ഏറ്റെടുത്തിട്ടും ആനയുടെ ചിലവുകള്‍ വഹിക്കുന്നത് പഴയ ഉടമയായ ഡേവിസിന്റെ കുടുംബം തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൂടാതെ കുട്ടിശ്ശങ്കരനെ ഏറ്റെടുക്കാന്‍ നിരവധി ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയ്യാറായി രംഗത്ത വന്നിരുന്നെങ്കിലും പരിപാലിക്കാനും കൈമാറാനും നിയമം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് വനം വകുപ്പ് തന്നെ സംക്ഷിക്കുകയായിരുന്നു. വനം വകുപ്പ് ഏറ്റെടുത്തിരുന്നെങ്കിലും ആനയെ കോടനാട് ആന കേന്ദ്രത്തിലേക്ക് കൊണ്ട് പോകാതെ തൃശൂരില്‍ തന്നെ നിറുത്തിയിരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (20 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (22 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends