Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാഗ്യലക്ഷ്മി ക്രെെം ബ്രാഞ്ചിനരികിലേക്ക്...ആ സത്യങ്ങൾ വിളിച്ചുപറയും...ദിലീപിന്റെ ചങ്കിടിക്കുന്നു

28 APRIL 2022 09:15 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രെെം ബ്രാഞ്ച് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മിയുടെ മാെഴിയെടുക്കുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോ​ഗസ്ഥൻ ബൈജു പൗലോസും വധ​ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്പി മോഹനചന്ദ്രനും ചേർന്നാണ് മൊഴിയെടുക്കുന്നത്. തിരുവനന്തപുരത്തെ ഭാ​ഗ്യലക്ഷ്മിയുടെ ഫ്ലാറ്റിലെത്തിയാണ് മാെഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി ചർച്ചയിൽ ഭാ​ഗ്യലക്ഷ്മി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതിന് മൂലകാരണമായി കരുതപ്പെടുന്ന മഞ്ജു വാര്യർ-ദിലീപ് പ്രശ്നത്തെക്കുറിച്ചായിരുന്നു ഭാ​ഗ്യലക്ഷ്മി തുറന്നു പറഞ്ഞത്.

 

ദിലീപ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തെന്ന ആരോപണം സാധൂകരിക്കുന്ന പശ്ചാത്തലമായിരുന്നു ഭാ​ഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയിലൂടെ സംസാരിച്ചത്. കാവ്യ മാധവനുമായി ദിലീപിനുള്ള അടുപ്പമാണ് മഞ്ജു വിവാഹ മോചനം നേടാൻ കാരണമായത്. ഈ ബന്ധം മഞ്ജു സ്ഥിരീകരിച്ചത് അതിജീവിത പറഞ്ഞപ്പോഴാണെന്നും അതാണ് ദിലീപിന്റെ വൈരാ​ഗ്യത്തിന് കാരണമെന്നും ഭാ​ഗ്യലക്ഷ്മി വെളിപ്പെടുത്തി. അതേസമയം ആദ്യം ഇക്കാര്യം മഞ്ജുവിനോട് പറഞ്ഞത് അതിജീവിതയല്ലെന്നും കാവ്യ മാധവന്റെ അമ്മയാണെന്നും ഭാ​ഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

 

കേസുമായി ബന്ധപ്പെട്ട ചർച്ചകളിൽ ദിലീപ്, മഞ്ജു വാര്യർ, കാവ്യാ മാധവൻ എന്നിവരുടെ സ്വകാര്യ കുടുംബ ജീവിതം അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന വാദങ്ങളോടും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു. ദിലീപ്-മഞ്ജു പ്രശ്നത്തെ പറ്റി സംസാരിച്ചത് അതാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ മൂലകാരണമെന്നതിനാലെന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു.'ചാനലിൽ കുടുംബ പ്രശ്നമെടുത്തിട്ടാണ് സംസാരിക്കുന്നതെന്ന് ചിലർ പറയുന്നത് കേട്ടു. കുടുംബ പ്രശ്നത്തിൽ നിന്നാണ് ഒരു പെൺകുട്ടി തെരുവിൽ അപമാനിക്കപ്പെട്ടത്. അതാണ് നമ്മൾ സംസാരിച്ചത്. ഒരു കുടുംബത്തിലുണ്ടായ പ്രശ്നം കാരണം അവളുടെ ജീവിതം, അവളുടെ ഉറക്കം, മനസ്സമാധാനം, എല്ലാം നഷ്ടപ്പെടുമ്പോൾ ആ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്,' ഭാ​ഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (22 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (24 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends