Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍ട്ടി സമ്മേളനത്തിന് എത്തിയ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ ലോക്കല്‍ സെക്രട്ടറി പീഡിപ്പിച്ചു സംഗതി ഒതുക്കിയത് കണ്ടൊ? സിപിഎമ്മിന് എന്ത് പീഡനം..

28 APRIL 2022 09:33 PM IST
മലയാളി വാര്‍ത്ത

നിങ്ങള്‍ വല്ലതും അറിയുന്നുണ്ടോ. നടന്‍ വിജയ് ബാബുവിന്റെ പീഡന കഥകള്‍ മാത്രമല്ല ഇവിടെ വേറെയും പീഡനങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ കേസും വക്കാണവും ഒന്നും വേണ്ട എല്ലാം പാര്‍ട്ടി നോക്കിക്കൊള്ളും. പൊലീസും വേണ്ട നീതി ന്യായ വ്യവസ്ഥയും വേണ്ട. ഞങ്ങള്‍ സസ്‌പെന്റ് ചെയ്‌തോള്ളാം.. ഇതാണ് കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ രീതി. ഒരു പെണ്‍കുട്ടിയെ ഒരുത്തന്‍ പീഡിപ്പിച്ചാല്‍ അവന്‍ പാര്‍ട്ടിക്കാരനാണെങ്കില്‍ അവന് ജയിലില്‍ പോകണ്ട പകരം പാര്‍ട്ടി സസ്‌പെന്റ് ചെയ്‌തോള്ളും. അതോടെ പീഡിപ്പിച്ചവന്‍ പാഠം പഠിച്ചോള്ളും. എന്തൊരു കെട്ട കാലത്താണ് നാം ജീവിക്കുന്നത്

ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിച്ച സിപിഎം ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹിത്വത്തില്‍ നിന്നും മാറ്റി. അതാണ് അവരുടെ ശിക്ഷാ രീതി. സിപിഎം കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയും പേരാവൂര്‍ ഏരിയാ കമ്മിറ്റിയംഗവും പാര്‍ട്ടി പത്രത്തിന്റെ ലേഖകനുമായ കെ.കെ.ശ്രീജിത്തിനെതിരെയാണ് പാര്‍ട്ടി അന്വേഷണ വിധേയമായി നടപടിയെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ സാന്നിധ്യത്തില്‍ നടന്ന പേരാവൂര്‍ ഏരിയാ കമ്മിറ്റി യോഗത്തിലാണ് അതി ശക്തമായിട്ടുള്ള ഈ ഒരു ശിക്ഷാ വിധി നടപ്പിലാക്കിയിരിക്കുന്നത്.

അത് കൂടാതെ സിപിഎം ലോക്കല്‍സെക്രട്ടറിക്കെതിരെ പീഡന പരാതി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തര ഏരിയ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ഇത്രയും മതിയല്ലോ പാര്‍ട്ടിയിലെ യുവ വനിതാ നേതാവിന് നീതി കിട്ടാന്‍.

സംഭവം ഇങ്ങനെയാണ്:

ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് ഡിവൈഎഫ്‌ഐയുടെ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 22 നാണ് പരാതിക്കാധാരമായ സംഭവം. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫീസില്‍ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിര്‍ദ്ദേശിച്ചു.

ഇതു പ്രകാരം അതിരാവിലെ തന്നെ അവിടെയെത്തിയ യുവതിയോട് യുവനേതാവ് സെല്‍ഫി എടുക്കാമെന്ന് പറഞ്ഞ് അപമര്യാദയായി പെരുമാറി. തുടര്‍ന്ന് പാര്‍ട്ടി ഏരിയാ കമ്മിറ്റി ഓഫീസിലുള്ള മീഡിയാ റൂമിലേക്ക് ഇയാള്‍ വലിച്ചിഴച്ചു കൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതു ചെറുത്തു നിന്ന യുവതി അവിടെ നിന്നും ബഹളംവെച്ചു രക്ഷപ്പെടുകയും പിന്നീട് യുവനേതാവിനെതിരെ ഏരിയാനേതൃത്വത്തിനും ജില്ലാകമ്മിറ്റിക്കും പരാതി നല്‍കുകയുമായിരുന്നു.

ഡി.വൈ. എഫ്. ഐ സംസ്ഥാന നേതൃത്വത്തിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ വിഷയം പാര്‍ട്ടിതലത്തില്‍ ഒതുക്കി തീര്‍ക്കാനാണ് സി.പി. എം ശ്രമിച്ചത്. ഇതിനായി ജില്ലാ നേതൃത്വം അടിയന്തര ഏരിയാകമ്മിറ്റിയോഗം വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം യുവതി പൊലിസില്‍ പരാതി നല്‍കിയിട്ടില്ല.


കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയില്‍ അടിയന്തര നടപടി എടുക്കാന്‍ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ സാന്നിധ്യത്തില്‍ ഇന്ന് ഏരിയ കമ്മിറ്റി യോഗം ചേര്‍ന്ന് പാര്‍ട്ടി പത്രത്തിന്റെ ലേഖകന്‍ കൂടിയായ ആരോപണ വിധേയനെതിരെ പാര്‍ട്ടി കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.
......

ഇന്നലെ രാവിലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ സാന്നിധ്യത്തില്‍ നടന്ന പേരാവൂര്‍ ഏരിയാ കമ്മറ്റി യോഗത്തിലാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പീഡന പരാതി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ അടിയന്തര ഏരിയ കമ്മറ്റി യോഗം വിളിക്കുകയായിരുന്നു. ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മറ്റി അംഗവുമായ യുവനേതാവിനെതിരെ പീഡന പരാതിയുയര്‍ന്നത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു. ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് ഡിവൈഎഫ്‌ഐയുടെ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കിയത്.

കഴിഞ്ഞ ഏപ്രില്‍ 22 നാണ് പരാതിക്കാധാരമായ സംഭവം. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മറ്റി ഓഫീസില്‍ എത്താനും യുവനേതാവ് വനിതാ നേതാവിനോട് നിര്‍ദേശിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് ഏരിയ കമ്മറ്റി ഓഫീസിനുള്ളിലുള്ള മീഡിയ റൂമിലേക്ക് ഇയാള്‍ വനിതാ നേതാവിനെ കൈ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. തുടര്‍ന്ന് യുവതി ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മറ്റിക്കും പരാതി നല്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം പരാതിയില്‍ അടിയന്തര നടപടി എടുക്കാന്‍ ഏരിയ കമ്മറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ സാന്നിധ്യത്തില്‍ ഇന്നലെ ഏരിയ കമ്മറ്റി യോഗം ചേര്‍ന്ന് ദേശാഭിമാനി പത്രത്തിന്റെ ലേഖകന്‍ കൂടിയായ ആരോപണ വിധേയനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ യുവതി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സംഭവം പാര്‍ട്ടിക്കുള്ളില്‍ വിവാദമാവുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് സിപിഎം അടിയന്തിര നടപടി സ്വീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (23 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (25 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends