Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..

രാജ്യം വെന്തുനീറുന്നു! കേരളത്തില്‍ റെഡ് അലേര്‍ട്ട് അതീവ ജാഗ്രതാ മുന്നറിയിപ്പ്

28 APRIL 2022 09:48 PM IST
മലയാളി വാര്‍ത്ത

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില അതിരൂക്ഷമായതോടെ മിക്ക ഇടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ബംഗുര, പുരുലിയ, ജാര്‍ഗം തുടങ്ങിയ ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഉത്തരേന്ത്യയിലെ അതി കഠിന ചൂട് തെക്കന്‍ സംസ്ഥാനങ്ങളിലും പ്രഭാവം തീര്‍ക്കുകയാണ്. കേരളത്തില്‍ 32 ഡിഗ്രി സെല്‍ഷ്യസാണ് നിലവിലെ താപനില.

കഴിഞ്ഞ 122 വര്‍ഷങ്ങളിലെ ഏറ്റവും ചൂടേറിയ മാര്‍ച്ച് മാസമാണ് ഈ വര്‍ഷം കഴിഞ്ഞ് പോയത്. ഇതിന് മുമ്പ് ഏറ്റവും അധികം ചൂടുണ്ടായത് 2010 ലെ മാര്‍ച്ച് മാസത്തിലായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ താപനില അതിലും വളരെ കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. സാധാരണയായി മാര്‍ച്ച് മാസത്തില്‍ ശരാശരി 33.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്താറുള്ളത്. എന്നാല്‍ ഈ വര്‍ഷം ഇത് 33.9 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിട്ടുണ്ട്.

വടക്കേ ഇന്ത്യയില്‍ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതാണ് ചൂട് വര്‍ധിക്കാന്‍ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതെ സമയം ഏപ്രിലിലും രാജ്യത്ത് ഹീറ്റ് വേവ് ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. സാധാരണ നിലയില്‍ നിന്ന് 4.5 6.4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമ്പോഴാണ് ഹീറ്റ് വേവായി കണക്കാക്കുന്നത്.

ഇതോടെ കൂടി ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്. മനുഷ്യ ശരീരത്തിന് ഹാനികരമായ തരത്തില്‍ ചൂട് വര്‍ധിക്കുമ്പോഴും ഹീറ്റ് വേവ് പ്രഖ്യാപിക്കാറുണ്ട്. തമിഴ്‌നാട്ടിലും, കേരളത്തിലും ഒഡിഷയിലുമൊക്കെ താപനില ക്രമാതീതമായി ഉയര്ന്നിട്ടുണ്ട്. അസം, മേഘാലയ, ത്രിപുര, പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ താപനില വര്‍ധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, ഡല്‍ഹിയില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ തലസ്ഥാനത്ത് ഏപ്രില്‍ 28 മുതല്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ ചൊവ്വാഴ്ച താപനില 40.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് 42 ഡിഗ്രിയാണ് ചൂട്. വ്യാഴാഴ്ചയോടെ താപനില 44 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2017 ഏപ്രില്‍ 21ന് ഡല്‍ഹിയിലെ 43.2 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് അവസാന വാരത്തോടെ രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയര്‍ന്ന തോതിലെത്തുമെന്നാണ് സൂചന. ഉത്തരേന്ത്യയില്‍ സജീവമായിരുന്ന പടിഞ്ഞാറന്‍ വാതത്തിന്റെ അഭാവവും ദക്ഷിണേന്ത്യയിലെ കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിന് കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

താപനില ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിട!!യുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (14 minutes ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (6 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (6 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (7 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (7 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (8 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (10 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (11 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (11 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (11 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (11 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (11 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (12 hours ago)

Malayali Vartha Recommends