പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം അനുവദിച്ചു; പാര്‍ട്ടി കൊലപാതകികളുടെ സംരക്ഷകര്‍ക്ക് പ്രതിഫലം വൈകരുതെന്ന താത്പര്യത്താല്‍ കൃത്യം 24.50 ലക്ഷം രൂപ തന്നെ അനുവദിച്ച ശ്രീ വിജയന്റെ ആ കരുതല്‍ കാണാതെ പോകരുതെന്ന് വി.ടി ബല്‍റാം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ട്രഷറികളില്‍ കടുത്ത നിയന്ത്രണം തുടരുന്നതിനിടെ പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. പെരിയ കേസില്‍ അഭിഭാഷകരുടെ ഫീസിനത്തില്‍ മാത്രം 88 ലക്ഷം രൂപയാണ് സര്‍ക്കാരിന് ചെലവായത്.
അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശ പ്രകാരം ഇന്നലെയാണ് പണം അനുവദിച്ചത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തില്‍ ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ പാര്‍ട്ടി കൊലപാതകികളുടെ സംരക്ഷകര്‍ക്ക് പ്രതിഫലം വൈകരുതെന്ന താത്പര്യത്താല്‍ കൃത്യം 24.50 ലക്ഷം രൂപ തന്നെ അനുവദിച്ച ശ്രീ വിജയന്റെ ആ കരുതല്‍ കാണാതെ പോകരുത് എന്നാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
കുറിപ്പ് ഇങ്ങനെ
പെരിയയില്‍ കൃപേഷിന്റേയും ശരത് ലാലിന്റേയും ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ സിപിഎം നേതാക്കളെ സിബിഐയില്‍ നിന്ന് രക്ഷിച്ചെടുക്കുന്നതിനായി അവതരിച്ച സുപ്രീം കോടതി അഭിഭാഷകന് നല്‍കാന്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് 24.50 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പിണറായി വിജയന്റെ സര്‍ക്കാര്‍ ഉത്തരവിറക്കി.
സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം 25 ലക്ഷം രൂപയില്‍ക്കൂടുതലുള്ള തുകകള്‍ ട്രഷറി വഴി മാറി നല്‍കാന്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലും പാര്‍ട്ടി കൊലപാതകികളുടെ സംരക്ഷകര്‍ക്ക് പ്രതിഫലം വൈകരുതെന്ന താത്പര്യത്താല്‍ കൃത്യം 24.50 ലക്ഷം രൂപ തന്നെ അനുവദിച്ച ശ്രീ വിജയന്റെ ആ കരുതല്‍ കാണാതെ പോകരുത്.
https://www.facebook.com/Malayalivartha























