Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളിയായ ദേശീയ ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തിന് ഉത്തരവാദി പരിശീലകനെന്ന് ബന്ധുക്കള്‍

29 APRIL 2022 06:22 AM IST
മലയാളി വാര്‍ത്ത

മലയാളിയായ ദേശീയ ബാസ്‌കറ്റ് ബോള്‍ താരത്തെ രണ്ടു ദിവസം മുമ്പ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട് വടകര സ്വദേശി ലീതാരയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദനാപൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ അക്കൗണ്ടന്റ് വിഭാഗം ജീവനക്കാരിയായിരുന്നു.

എന്നാല്‍ ലിതാരയുടെ മരണത്തിന് ഉത്തരവാദി പരിശീലകനെന്നാണ് ബന്ധുക്കള്‍ ഇപ്പോള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും കെ.മുരളീധരന്‍ എം.പി.യ്ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

ഒന്നര വര്‍ഷം മുമ്പാണ് ലിതാരയ്ക്ക് ബിഹാറിലെ പട്‌നയില്‍ റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്. അന്നത്തെ കോച്ചുമായി ലിതാരയ്ക്ക് വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കിയിരുന്നു. ഇതിനുശേഷം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന ലിതാര കൗണ്‍സിലിങിന് വിധേയയാവുകയും ചെയ്തിരുന്നു. പഴയ കോച്ചുമായുളള ബന്ധത്തിന്റെ പേരില്‍ ലിതാരയെ പുതിയ കോച്ച് രവി സിങ് നിരന്തരം ശല്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കോച്ച് ശല്യം ചെയ്യുന്ന കാര്യം ലിതാര വീട്ടുകാരോട് സൂചിപ്പിച്ചിരുന്നു.

ലിതാരയോട് ഒറ്റയ്ക്ക് കോര്‍ട്ടില്‍ പരിശീലനത്തിന് എത്താന്‍ കോച്ച് നിര്‍ബന്ധിക്കാറുണ്ടായിരുന്നു. കൊല്‍ത്തയില്‍ നടന്ന മത്സരത്തിനിടെ കൈയില്‍ കയറി പിടിച്ചതോടെ ലിതാര ഇയാളെ മര്‍ദിച്ചു. കൃത്യമായി പരിശീലനം തുടര്‍ന്നിരുന്ന ലിതാര കോര്‍ട്ടില്‍ പരിശീലനത്തിന് എത്തുന്നില്ലെന്ന് കാണിച്ച് കോച്ച് രവിസിങ് അടുത്തിടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കി. തിങ്കളാഴ്ചയാണ് ലിതാര ഈ കാര്യം അറിയുന്നത്.

ഇതിനുശേഷം കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി ലിതാര ബെംഗളൂരുവിലെ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ കാര്യങ്ങള്‍ വീട്ടില്‍ പറയരുതെന്നും ആവശ്യപ്പെട്ടു. സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ലിതാര ജോലി കിട്ടിയ ശേഷം വീട് പുതുക്കി പണിയാന്‍ വായ്പ എടുത്തിരുന്നു.

അഞ്ച് വര്‍ഷം റെയില്‍വേയ്ക്ക് വേണ്ടി കളിക്കണമെന്നാണ് കരാര്‍ എന്നതിനാല്‍ കോച്ചിന്റെ പരാതിയാല്‍ ജോലി നഷ്ടപ്പെടുമോ എന്നും ലിതാര ഭയന്നിരുന്നു. ഇതെല്ലാം ആത്മഹത്യയ്ക്ക് കാരണമായെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ കോച്ച് രവി സിങിനെതിരെ ബന്ധുക്കള്‍ പട്‌ന രാജീവ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ, ലിതാരയുടെ പോസ്റ്റ്‌മോര്‍ട്ടം തിടുക്കത്തില്‍ നടത്തിയത് സംബന്ധിച്ചും ബന്ധുക്കള്‍ക്ക് പരാതിയുണ്ട്.

വീട്ടുകാര്‍ എത്തിയിട്ടേ പോസ്റ്റ്‌മോര്‍ട്ടം നടത്താവൂ എന്ന് ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അറിയിച്ചിരുന്നു. എന്നാല്‍ ബന്ധുക്കള്‍ എത്തും മുമ്പേ ആശുപത്രി അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇക്കാര്യത്തില്‍ പോലീസില്‍നിന്ന് സമ്മര്‍ദമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയ മറുപടി. ചൊവ്വാഴ്ച രാവിലെയാണ് ലിതാരയെ പട്‌നയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്.

സംഭവത്തിന് ശേഷം പോലീസോ റെയില്‍വേ അധികൃതരോ ഒരുവിവരവും അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. ഷാള്‍ കഴുത്തില്‍ കുരുങ്ങി മരണം സംഭവിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കോഴിക്കോട്ട് എത്തിക്കുന്ന മൃതദേഹം മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആലോചന നടന്നെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (21 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (23 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends