സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് നഗ്‌നചിത്രങ്ങളും വീഡിയോയും കൈക്കലാക്കി... 48 കാരനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയില്‍ യുവതികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. യുവതികളാണെന്ന വ്യാജേന 48 വയസുകാരനോട് ചാറ്റ് ചെയ്യുകയും നഗ്‌നചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു.
സ്വകാര്യ സ്ഥാപനത്തിലെ മാനേജരെ ബ്ലാക്ക് മെയില്‍ ചെയ്ത് 46 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ കൊട്ടാരക്കര ഗോകുലം വീട്ടില്‍ സഹോദരങ്ങളായ ഹരികൃഷ്ണന്‍ (28), ഗിരികൃഷ്ണന്‍ (25) എന്നിവരെ മരട് പോലീസ് കൊട്ടാരക്കരയില്‍നിന്നു പിടികൂടി.
സ്വകാര്യ സ്ഥാപനത്തിലെ മാനേജരായ 48 വയസുകാരനുമായി ഫെയ്‌സ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും ചാറ്റ് ചെയ്ത് നഗ്‌നചിത്രങ്ങളും വീഡിയോയും കൈക്കലാക്കുകയും അത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി പല ബാങ്ക് അക്കൗണ്ടുകളിലേക്കായി 46,48,806 രൂപ കൈക്കലാക്കിയുമായിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന പരാതിക്കാരനെ സ്ത്രീകളാണെന്ന വ്യാജേന തെറ്റിദ്ധരിപ്പിച്ചാണു കെണിയിലാക്കിയത്. ശബ്ദം സ്ത്രീകളുടേതെന്നു തോന്നിപ്പിക്കാനായി ഫോണില്‍ പലതരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതിലൂടെ വോയ്‌സ് മെസേജുകള്‍ അയയ്ക്കുകയാണു ചെയ്തിരുന്നത്.
നേരില്‍കാണാനും ലൈംഗിക ബന്ധത്തിനും താല്‍പര്യമുണ്ടെന്നു പ്രതികള്‍ അറിയിച്ചതോടെ മാനേജര്‍ കലൂരിലുള്ള ഫഌറ്റിലെത്തിയെങ്കിലും വിലാസം വ്യാജമാണെന്ന് മനസ്സിലായതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പ്രതികളുടെ പേരില്‍ കൊട്ടാരക്കര, ചങ്ങനാശേരി, ഓച്ചിറ, ചിങ്ങവനം തുടങ്ങി വിവിധ പോലീസ് സ്‌േറ്റഷനുകളില്‍ വഞ്ചനാകേസുകള്‍ നിലവിലുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി അന്വേഷണം നടത്തുമെന്ന് മരട് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























