Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതെന്തു പറ്റി ആശാനെ... ഗുജറാത്ത് എന്ന് കേള്‍ക്കുമ്പോഴേ ഹാലിളകുന്ന സഖാക്കള്‍ക്ക് ഗുജറാത്ത് മോഡല്‍ ഇഷ്ടപ്പെടുന്നതെന്ത്? ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ഉപദേശിച്ചത് പ്രധാനമന്ത്രിയെന്ന് ചീഫ് സെക്രട്ടറി; ഈ സഖാക്കള്‍ക്ക് ഇതെന്തു പറ്റിയെന്ന് സന്ദീപ് വാര്യര്‍

29 APRIL 2022 10:02 AM IST
മലയാളി വാര്‍ത്ത

പണ്ട് ഗുജറാത്ത് മേഡലിനെപ്പറ്റി പുകഴ്ത്തിയ അബ്ദുള്ളക്കുട്ടിയുടെ അവസ്ഥ എല്ലാവര്‍ക്കു അറിയാം. അബ്ദുളളക്കുട്ടി അത്ഭുതക്കുട്ടിയായി കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും പോയി. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഗുജറാത്ത് പഠിക്കാന്‍ പോയിരിക്കുകയാണ് ചീഫ്‌സെക്രട്ടറി ഡോ. വി.പി. ജോയിയും സംഘവും.

വിവാദങ്ങള്‍ക്കിടെ പദ്ധതി നടത്തിപ്പിനായുള്ള ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ്‌ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് സൂചിപ്പിച്ചതും, ഗുജറാത്തില്‍ പോയി വിശദാംശങ്ങള്‍ പഠിച്ച് കേരളത്തില്‍ നടപ്പാക്കാനാകുമോയെന്ന് നോക്കാന്‍ ഉപദേശിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വെളിപ്പെടുത്തുന്ന സംസ്ഥാന ചീഫ്‌സെക്രട്ടറി ഡോ. വി.പി. ജോയിയുടെ കത്ത് പുറത്തായി. ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സംവിധാനം മികച്ചതും സമഗ്രവുമാണെന്ന് ബോദ്ധ്യപ്പെട്ടതായി ഇന്നലെ ദേശീയ വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.



ഗുജറാത്തിലെ ബി.ജെ.പി ഭരണം നല്ല മാതൃകയല്ലെന്ന് വിമര്‍ശിച്ചിരുന്ന ഇടതുപക്ഷത്തെ കൂടുതല്‍ വെട്ടിലാക്കുന്നതാണ് കത്ത്. ചീഫ്‌സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശന വിവാദത്തില്‍ സി.പി.എം നേതാക്കളാരും കാര്യമായി പ്രതികരിച്ചിട്ടില്ല. നല്ല കാര്യങ്ങള്‍ മനസിലാക്കുകയും, പഠിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ന്യായീകരിച്ചത് പ്രതിപക്ഷ വിമര്‍ശനത്തെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് ആശ്വാസമായി.

അതിനിടെയാണ് കത്ത് പുറത്തായത്. ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് ഈ മാസം 20ന് ചീഫ് സെക്രട്ടറി ഡോ. ജോയി അയച്ച കത്താണ് ഇന്നലെ പുറത്തായത്. ഗുജറാത്തില്‍ പദ്ധതി നടത്തിപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ആവിഷ്‌കരിച്ച ഡാഷ്‌ബോര്‍ഡിനെക്കുറിച്ച് മോദിയാണ് അടുത്തിടെ കണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് സൂചിപ്പിച്ചതെന്ന് കത്തില്‍ പറയുന്നു.



ഗുജറാത്തില്‍ പോയി വിശദാംശങ്ങള്‍ മനസിലാക്കാന്‍ തന്നോടും ഉപദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, 28ന് അഹമ്മദാബാദ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഡാഷ്‌ബോര്‍ഡ് സിസ്റ്റത്തെക്കുറിച്ചുള്ള അവതരണത്തിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അയച്ച കത്തില്‍ ഡോ. ജോയി അഭ്യര്‍ത്ഥിച്ചു. ഇന്നലെ ഡാഷ്‌ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് ഗാന്ധിനഗറില്‍ നടന്ന അവതരണത്തിന് ശേഷമാണ്, ദേശീയ വാര്‍ത്താ ഏജന്‍സിയോട് ഡാഷ്‌ബോര്‍ഡിനെ പുകഴ്ത്തി ഡോ. ജോയി സംസാരിച്ചത്.

വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമാണിത്. സേവന വിതരണം നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പ്രതികരണം ശേഖരിക്കുന്നതിനും ഡാഷ്‌ബോര്‍ഡ് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെത്തിയ ചീഫ്‌സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസര്‍ എന്‍.എസ്.കെ. ഉമേഷും ഇന്നലെ രാവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായി പട്ടേലിനെ ഗാന്ധിനഗറിലെ വസതിയിലെത്തി കണ്ടു. ഇവിടെയാണ് ഡാഷ് ബോര്‍ഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാള്‍ ഉള്‍പ്പെടെയുള്ളത്. ഗുജറാത്ത് ചീഫ്‌സെക്രട്ടറിയാണ് അവതരണം നടത്തിയത്. വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഡോ. വി.പി. ജോയി ഇന്ന് കേരളത്തിലേക്ക് മടങ്ങും. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിക്ക് കൈമാറും.



അതേസമയം ഡാഷ് ബോര്‍ഡ് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറി വി.പി. ജോയി ഗുജറാത്ത് സന്ദര്‍ശിച്ച സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ഈ സഖാക്കള്‍ക്ക് ഇതെന്തു പറ്റിയെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ചീഫ് സെക്രട്ടറി മുതല്‍ മന്ത്രി സജി ചെറിയാന്‍ വരെയുള്ളവര്‍ ഗുജറാത്ത് മോഡലിനെ പുകഴ്ത്തുകയാണ്. അബ്ദുള്ളക്കുട്ടിയും ഷിബു ബേബി ജോണും ഇതേ കാര്യം പറഞ്ഞതിനല്ലേ കേരളത്തില്‍ വേട്ടയാടപ്പെട്ടതെന്നും അദ്ദേഹം ചോദിക്കുന്നു,? കേരളത്തിന് വേണ്ടത് ഗുജറാത്ത് മോഡലാണ്. വികാസ് വികാസ്... ഈ മോദി മന്ത്രമാണ് കേരളത്തിനാവശ്യം. ഗുജറാത്തിലേത് പോലെ കേരളത്തിലും നല്ല റോഡുകള്‍ വേണം. ഗുജറാത്തിലേത് പോലെ കേരളത്തിലും നിലവാരമുള്ള വൈദ്യുത വിതരണം വേണം. ഗുജറാത്തിലേത് പോലെ കേരളവും ദേശീയധാരയോടൊപ്പം സഞ്ചരിക്കണമെന്നും സത്യം സജി ചെറിയാന്‍ പറഞ്ഞാലും അംഗീകരിക്കുമെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (28 minutes ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (1 hour ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (2 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (3 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (3 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (3 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (3 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (4 hours ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (4 hours ago)

Malayali Vartha Recommends