Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉച്ചഭക്ഷണം കഴിക്കാനെത്തി മടങ്ങവേ മക്കളുടെ മുന്നില്‍വച്ച് സ്‌കൂട്ടര്‍ തടഞ്ഞ് യുവതിയെ ഉറ്റബന്ധു വെട്ടിവീഴ്ത്തി..... രക്ഷിക്കാനെത്തിയവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, 20 മിനിറ്റോളം രക്തംവാര്‍ന്ന് റോഡില്‍ കിടന്നു, ഒടുവില്‍ പൊലീസെത്തി അനിലിനെ കീഴടക്കി ഷാലുവിനെ ആശുപത്രിയിലേക്ക് മാറ്റി

29 APRIL 2022 07:22 AM IST
മലയാളി വാര്‍ത്ത

ഉച്ചഭക്ഷണം കഴിക്കാനെത്തി മടങ്ങവേ മക്കളുടെ മുന്നില്‍വച്ച് യുവതിയെ ഉറ്റബന്ധു തടഞ്ഞു നിര്‍ത്ത് വെട്ടി..... രക്ഷിക്കാനെത്തിയവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, 20 മിനിറ്റോളം രക്തംവാര്‍ന്ന് റോഡില്‍ കിടന്നു, ഒടുവില്‍ പൊലീസെത്തി അനിലിനെ കീഴടക്കി ഷാലുവിനെ ആശുപത്രിയിലേക്ക് മാറ്റി.

ചെമ്മരുതി പഞ്ചായത്തിലെ ചാവടിമുക്ക് തൈപ്പൂയത്തില്‍ സജീവിന്റെ ഭാര്യ ഷാലു(37)വിനെയാണ് ഉറ്റബന്ധു വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ചത്. മക്കളുടെ മുന്നില്‍ വച്ച് സ്‌കൂട്ടര്‍ തടഞ്ഞാണ് വെട്ടിയത്. ഷാലുവിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

 

ഇവരുടെ മാതൃസഹോദരീപുത്രനായ അനിലിനെ(47) പൊലീസ് പിടികൂടി. ശാലുവിന്റെ അയല്‍വാസി കൂടെയാണ് അനില്‍. വെട്ടിവീഴ്ത്തിയ ഷാലുവിനെ രക്ഷിക്കാനെത്തിയവരെ അനില്‍ കത്തികാട്ടി വിരട്ടിയോടിച്ചു. പോലീസ് എത്തി അനിലിനെ കീഴടക്കിയതിനു ശേഷമാണ് ഷാലുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഏറെ നാള്‍ ഗോവയിലായിരുന്നു അനില്‍. വെല്‍ഡിങ് ജോലി ചെയ്യുന്ന ഇയാള്‍ ഒന്നരമാസമായി നാട്ടിലുണ്ട്. അയിരൂരിലെ സ്വകാര്യ പ്രസില്‍ ഡിടിപി ഓപ്പറേറ്ററാണ് ഷാലു. വീട്ടില്‍ വന്നു ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസിലേക്ക് സ്‌കൂട്ടറില്‍ ഷാലു പോകുമ്പോള്‍ ഇടവഴിയില്‍ അനില്‍ തടഞ്ഞു നിര്‍ത്തിയാണ് കഴുത്തിലും ശരീരത്തിലും വെട്ടിയത്. ഷാലുവിന്റെ മകനാണ് വിവരം ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചത്. പരുക്കേറ്റ ഷാലു 20 മിനിറ്റോളം രക്തം വാര്‍ന്നു കിടന്നു.


ഭര്‍ത്താവ് സജീവ് ഗള്‍ഫിലാണ്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു . അതിന്റെ പേരില്‍ ഉള്ള തര്‍ക്കമാണ് ആക്രമണം എന്നാണ് പോലീസ് പറയുന്നത്.


"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (20 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (22 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends