Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂട്ടുകാരന്റെ പിറന്നാളാണെന്ന് പറഞ്ഞാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയത്; ചുഴികളും കയങ്ങളും നിറഞ്ഞ ഈ ഭാഗത്ത് കുളിക്കാൻ ഇറങ്ങരുതെന്ന് നാട്ടുകാർ പറഞ്ഞു; ഇത് അവഗണിച്ച് പലരും പുഴയിൽ ചാടും; മീനച്ചിലാറ്റിൽ പേരൂർ പള്ളിക്കുന്നേൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്ത്

29 APRIL 2022 07:37 AM IST
മലയാളി വാര്‍ത്ത

മീനച്ചിലാറ്റിൽ പേരൂർ പള്ളിക്കുന്നേൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്ത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മാന്നാനം സെൻ്റ്.എഫ്രേംസ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി ചെറുവാണ്ടൂർ വെട്ടിക്കൽ വീട്ടിൽ സുനിലിന്റെ മകൻ നവീൻ (15), ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂൾ 10-ാം ക്ലാസ് വിദ്യാർഥി ചെറുവാണ്ടൂർ കിഴക്കേ മാന്തോട്ടത്തിൽ ലിജോയുടെ മകൻ അമൽ (16) എന്നിവരാണ് മരിച്ചത്.

നവീൻ, അമൽ , മാർഷൽ , ജോസ് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്. ഇതിൽ രണ്ടുപേർ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട് കാൽവഴുതി മുങ്ങിത്താഴുകയായിരുന്നു.ഈ സമയം പുഴയുടെ എതിർഭാഗത്ത് ചൂണ്ടയിട്ടു കൊണ്ടിരുന്ന നാട്ടുകാർ പാഞ്ഞെത്തി രക്ഷിക്കാൻ ശ്രമിച്ചു. രണ്ടു പേർ വെള്ളത്തിലേക്ക് ചാടി കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും ഒരാൾ മരിച്ചിരുന്നു.

മറ്റൊരാളെ ഉടനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ചുഴികളും കയങ്ങളും നിറഞ്ഞ ഈ ഭാഗത്ത് കുളിക്കാൻ ഇറങ്ങരുതെന്ന് നാട്ടുകാർ പറയാറുണ്ടെങ്കിലും അത് അവഗണിച്ച് പലരും പുഴയിൽ ചാടുന്നത് പതിവാണ്. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൂട്ടുകാരന്റെ പിറന്നാളാണെന്ന് പറഞ്ഞാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയതെന്ന് പറയുന്നു. മീനടം പഞ്ചായത്തിലെ എഞ്ചിനിയറിങ് വിഭാഗം ഓവർസിയറാണ് നവീന്റ അച്ഛൻ സുനിൽ.

അമ്മ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി അനു. സഹോദരി: നവിത (പേരൂർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ വിദ്യാർഥിനി) ഞീഴൂർ വാക്കാട് പൊയ്ക പുറത്ത് വള്ളിക്കാട്ട് വീട്ടിൽ ലിജോയുടെ മകനാണ് അമൽ. വാഹനപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ലിജോ ചികിത്സയിലായിരുന്നു. ഇപ്പോൾ ലോട്ടറി വിൽപ്പന നടത്തുകയാണ്. ചെറുവാണ്ടൂർ കിഴക്കേ മന്തോട്ടത്തിൽ വീട്ടിലാണ് താമസം. അമ്മ : ലീലാമ്മ . സഹോദരിമാർ : അനന്യ ,അലീന (അമലഗിരി ബി.കെ. കോളേജ് വിദ്യാർഥിനി). അമലിന്റെ സംസ്ക്കാരം വെള്ളിയാഴ്ച രണ്ടിന് ചെറുവാണ്ടൂർ സെന്റ് പോൾസ് സി. എസ്.ഐ പള്ളി സെമിത്തേരിയിൽ. നവീന്റെ സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (23 minutes ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (1 hour ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (2 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (3 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (3 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (3 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (3 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (4 hours ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (4 hours ago)

Malayali Vartha Recommends