കുളിക്കാന്‍ പോകവേ പ്രസവവേദന അനുഭവപ്പെട്ട ആദിവാസി യുവതി വനത്തില്‍ പ്രസവിച്ചു.... ഒടുവില്‍ ആശാപ്രവര്‍ത്തകയും ആംബുലന്‍സിലെ നഴ്‌സും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചു

സീതത്തോട് വനത്തില്‍ പ്രസവിച്ച ആദിവാസി ഊരിലെ സന്തോഷിന്റെ ഭാര്യ ശാന്തയെ സുരക്ഷിതമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു . ആശാപ്രവര്‍ത്തക ഷീജ ഹരീഷ്, ആംബുലന്‍സിലെ നഴ്‌സ് ആനന്ദ് സഹായിച്ചത് . ശാന്തയുടെ നാലാമത്തെ കുഞ്ഞാണ് ഇത്.
ഷീജ കഴിഞ്ഞ കുറെ ദിവസങ്ങളായി ശാന്തയെ പരിചരിക്കുന്നുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്കു വീട്ടില്‍ നിന്ന് അല്പം അകലെയുള്ള മഞ്ഞത്തോട്ടില്‍ കുളിക്കാന്‍ പോയ സമയത്താണ് പ്രസവവേദന അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ ഷീജയുമായി ഫോണില്‍ ബന്ധപ്പെട്ടു ഒപ്പമുണ്ടായിരുന്നവര്‍.
എന്നാല്‍ 108 ആംബുലന്‍സും ഷീജയും എത്തിയപ്പോഴേക്കും ശാന്ത പെണ്‍കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. വടശേരിക്കരയില്‍ നിന്നാണ് ഇവര്‍ എത്തിയത് അതിനാലാണ് താമസിച്ചത്. എന്നാല്‍ തൊഴിലുറപ്പ് പ്രവര്‍ത്തക നന്ദന വേണ്ട സഹായങ്ങള്‍ ചെയ്തു . തുടര്‍ന്ന് അടിയന്തര ശുശ്രൂഷകള്‍ നല്‍കി ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
"
https://www.facebook.com/Malayalivartha























