Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പറയുന്നതേ ചെയ്യൂ... ചാന്‍സലര്‍ പദവി വേണ്ടെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെ അനുനയ നീക്കങ്ങള്‍ തള്ളിയും നിലപാട് കടുപ്പിച്ചും രംഗത്തെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റാലിനെ കാണണം; തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ചാന്‍സലറായി സിദ്ധ സര്‍വകലാശാല

29 APRIL 2022 10:16 AM IST
മലയാളി വാര്‍ത്ത

കേരളത്തെ പിടിച്ച് കുലുക്കിയതാണ് ചാന്‍സലര്‍ വിവാദം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മില്‍ വലിയ തര്‍ക്കമാണുണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ അനുനയ നീക്കങ്ങള്‍ തള്ളിയും നിലപാട് കടുപ്പിച്ചും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പലതവണ രംഗത്തെത്തി. വാര്‍ത്താസമ്മേളനം നടത്തി താന്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയത്.

കേരളത്തിലെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി ഒഴിയാന്‍ തയാറാണെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തയച്ചതോടെ മുമ്പ് ചീഫ് സെക്രട്ടറിയും ധനമന്ത്രിയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. എന്നു മാത്രമല്ല, നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഗവര്‍ണറും സര്‍ക്കാരും ഈവിവാദത്തില്‍ നിന്നും പിന്‍മാറി.



അന്നേ പലരും വാദിച്ചതാണ് ഗവര്‍ണറല്‍ നിന്നും ചാന്‍സലര്‍ പദവി എടുത്ത് മാറ്റണമെന്ന്. അത് നടത്തി കാണിച്ച് തരികയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള അധികാരം സര്‍ക്കാരിനു നല്‍കുന്ന 2 ബില്ലുകള്‍ പാസാക്കിയതിനു പിന്നാലെ ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാരിന്റെ അടുത്തനീക്കം.

മുഖ്യമന്ത്രി ചാന്‍സലറായി സിദ്ധ സര്‍വകലാശാല സ്ഥാപിക്കാനുള്ള ബില്‍ നിയമസഭ പാസാക്കി. ആരോഗ്യമന്ത്രി പ്രോ ചാന്‍സലര്‍ പദവിയും വഹിക്കും. വിദഗ്ധസമിതി ശുപാര്‍ശ ചെയ്യുന്ന പാനലില്‍ നിന്ന് ചാന്‍സലറാണു വൈസ് ചാന്‍സലറെ നിയമിക്കുക. പുതിയ സര്‍വകലാശാലയ്ക്ക് 'തമിഴ്‌നാട് സിദ്ധ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി' എന്ന് പേരിടുമെന്നും ആസ്ഥാനം ചെന്നൈ കോര്‍പറേഷന്‍ ആയിരിക്കുമെന്നും ബില്ലില്‍ ഉണ്ട്. ഇന്ത്യന്‍ മെഡിസിന്‍, ഹോമിയോപ്പതി എന്നിവയില്‍ ഗവേഷണത്തിന് ഉതകുന്ന കോഴ്‌സുകള്‍ ഒരുക്കുകയാണു ലക്ഷ്യം.



വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള ഗവര്‍ണറുടെ അധികാരം എടുത്തുകളയാനുള്ള ബില്ലുമായി തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 13 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്ന ബില്‍ നിയമസഭ അംഗീകരിച്ചു. വിദഗ്ധ സമിതി നിര്‍ദേശിക്കുന്ന 3 പേരുടെ പാനലില്‍ നിന്നു ഗവര്‍ണറാണ് വിസിമാരെ നിയമിച്ചിരുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരുടെ യോഗം ചാന്‍സലറായ ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ അധ്യക്ഷതയില്‍ ഊട്ടിയില്‍ നടക്കവെയാണു പുതിയ ബില്‍ പാസാക്കിയത്.

വിസി നിയമനം സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം നടത്തുന്നതാണ് കീഴ്‌വഴക്കം എങ്കിലും, കഴിഞ്ഞ 4 വര്‍ഷമായി പ്രത്യേക അവകാശമുണ്ടെന്ന മട്ടില്‍ ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കുകയാണെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശമായ ഗുജറാത്തില്‍ പോലും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്ന 3 പേരുകളില്‍ നിന്നു സംസ്ഥാന സര്‍ക്കാരാണ് വിസിയെ നിയമിക്കുന്നതെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് അധികാരം എടുത്ത് കളഞ്ഞത്.



അതേസമയം ഇന്ധന നികുതി വെട്ടിക്കുറക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പ്രധാനമന്ത്രി വസ്തുതകള്‍ മറച്ചുവെക്കുകയാണ്. തന്റെ സര്‍ക്കാര്‍ നേരത്തെ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കുറച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും പ്രതിപക്ഷ സംസ്ഥാനങ്ങള്‍ ഇന്ധന വാറ്റ് കുറച്ചില്ലെന്ന് ബുധനാഴ്ച മോദി ചൂണ്ടിക്കാട്ടിയിരുന്നു.

2014 മുതല്‍ അന്താരാഷ്ട്ര ക്രൂഡ് വില കുറയുമ്പോഴെല്ലാം കേന്ദ്ര സര്‍ക്കാര്‍ അതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറിയില്ല, മറിച്ച് വിലക്കുറവിലൂടെ ലഭ്യമാവുന്ന അധിക വരുമാനം പോക്കറ്റിലാക്കുകയാണ് ചെയ്തതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (27 minutes ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (1 hour ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (2 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (3 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (3 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (3 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (3 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (4 hours ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (4 hours ago)

Malayali Vartha Recommends