ഇരുചക്ര വാഹന ഷോറൂം മാനേജരുടെ കൈവിരല്‍ കടിച്ചു മുറിച്ച് മുന്‍ജീവനക്കാരന്‍.. കേസെടുത്ത് പോലീസ്

ഇരുചക്ര വാഹന ഷോറൂം മാനേജരായ ടോമി ജോസഫിന്റെ കൈവിരല്‍ മുന്‍ജീവനക്കാരന്‍ കടിച്ചു മുറിച്ചു. വെള്ളയാംകുടി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപമുള്ള വാഹന ഷോറൂമിന്റെ മാനേജരാണ് ഇയാള്‍ .
പാറക്കടവ് സ്വദേശിയായ രഞ്ചുവിനെ നേരത്തെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടിരുന്നു. രഞ്ചുവിനും കൂടെ ഉണ്ടായിരുന്ന 3 പേര്‍ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. ഷോറൂമിന്റെ പുറത്തു നില്‍ക്കുകയായിരുന്ന ടോമിയെ കാറിലെത്തിയ രെഞ്ചു ബലമായി പിടിച്ചു വലിച്ചു. എതിര്‍ത്തപ്പോള്‍ സഹായത്തിനായി രെഞ്ചുവിന്റെ സുഹൃത്തുക്കളും എത്തി.
ഇതുകണ്ട ഷോറൂമിലെ മറ്റു ജീവനക്കാര്‍ ഓടി എത്തുമ്പോഴേക്കും കൈവിരല്‍ കടിച്ചു മുറിക്കുകയായിരുന്നു. ഇതിനു ശേഷം നാലുപേരും സംഭവ സ്ഥലത്തു നിന്ന് രക്ഷപെട്ടു. പരുക്കേറ്റ ടോമിയെ ആശുപത്രിയിലേക്കും കൊണ്ട് പോയി.
"
https://www.facebook.com/Malayalivartha























