Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണടയ്ക്കുന്ന കേരളം; സാധാരണക്കാരെ സഹായിക്കാൻ അധികനികുതി ഉപേക്ഷിച്ചാൽ കുറയുക രണ്ട് രൂപ; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സർക്കാർ ഇന്ധനവില കൂട്ടി, കേരളത്തിനു പ്രതിമാസം ലഭിക്കുന്ന അധിക നികുതിവരുമാനം 20 കോടിയിലേറെ....

29 APRIL 2022 08:15 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് നാളുകളായി കുത്തനെ ഉയർന്ന ഇന്ധനവില സാധാരണക്കാരായ ജനങ്ങളെ വല്ലാതെ വലയിക്കുകയാണ്. ഇപ്പോൾ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സർക്കാർ ഇന്ധനവില കൂട്ടിയതിലൂടെ കേരളത്തിനു പ്രതിമാസം ലഭിക്കുന്ന അധിക നികുതിവരുമാനം 20 കോടിയിലേറെ രൂപയെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇനിയും വില കൂടിയാൽ വരുമാനം വീണ്ടും കൂടുകയും ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.

അങ്ങനെ കേരളത്തിൽ പ്രതിദിനം 18 ലക്ഷം ലീറ്റർ ഇന്ധനമാണ് (പെട്രോളും ഡീസലും) വിൽക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷം മാത്രം മാർച്ച് പകുതി മുതലായി പെട്രോളിനു 10.89 രൂപയും ഡീസലിനു 10.52 രൂപയും കൂടിയിട്ടുണ്ട്. പെട്രോൾ ലീറ്ററിനു ശരാശരി 2.60 രൂപയും ഡീസൽ ലീറ്ററിന് 1.97 രൂപയും അധിക വരുമാനം കിട്ടുന്നുവെന്നാണ് കണക്ക് ചൂണ്ടിക്കാണിക്കുന്നത്.

അങ്ങനെ ഈ അധിക തുക വേണ്ടെന്നുവച്ച് ഇന്ധന വില കുറയ്ക്കണമെന്നാണു രാഷ്ട്രീയ എതിരാളികൾ ആവശ്യപ്പെടുന്നതെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ അതേക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ല. എല്ലാ നികുതികളും കൃത്യമായി കിട്ടിയാൽപോലും ജിഎസ്ടി നഷ്ടപരിഹാരം അവസാനിക്കുന്നതുകാരണം പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയാണെന്നാണ് ധനവകുപ്പ് കാരണം പറയുന്നത്.

കഴിയുന്നത്ര തന്നെ സ്രോതസ്സുകളിൽനിന്ന് അധിക വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. അങ്ങനെ പൊലീസും മോട്ടർ വാഹന വകുപ്പും വാഹന പരിശോധന കർശനമാക്കിയതു പോലും ഇതിനാണ് എന്നാണ് സൂചന.

കഴിഞ്ഞ 6 വർഷത്തിനിടെ തന്നെ ഒരു തവണ പെട്രോളിന് ഒരു രൂപ സംസ്ഥാന സർക്കാർ കുറയ്ക്കുകയും ചെയ്തിരുന്നു. ഇന്ധന വിലവർധന വഴി 2016–17 ൽ 700 കോടി രൂപ, 2017–18 ൽ 255 കോടി, 2018–19 ൽ 283 കോടി വീതം സർക്കാരിന് അധിക നികുതിവരുമാനം ലഭിച്ചിരുന്നതായി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ 2019–20 ൽ അധിക വരുമാനമില്ല. 2020–21 ൽ അധികം കിട്ടിയതാകട്ടെ 952 കോടിയുമാണ്.

 

 

അതേസമയം ‘14 തവണ നികുതി കൂട്ടുകയും 4 തവണ കുറയ്ക്കുകയും ചെയ്തശേഷം, ഒരിക്കൽ പോലും നികുതി കൂട്ടാത്ത കേരളം പോലുള്ള സംസ്ഥാനത്തെ പ്രധാനമന്ത്രി വിമർശിക്കുന്നതു ഖേദകരമാണ്. സാമൂഹികക്ഷേമ ചെലവുകളുടെ ഗണ്യമായ ഭാഗം വഹിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെക്കുറിച്ചു ധാരണയുള്ള ഭരണാധികാരിയിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് ഈ വിമർശനം.’ – എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (23 minutes ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (1 hour ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (2 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (3 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (3 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (3 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (3 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (4 hours ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (4 hours ago)

Malayali Vartha Recommends