ഹണിട്രാപ്പിലൂടെ യുവാവില്‍ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത് സഹോദരങ്ങള്‍; യുവതികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയത് കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണന്‍, ഗിരികൃഷ്ണന്‍ എന്നിവർ
സംസ്ഥാനത്ത് വീണ്ടും ഹണിട്രാപ്പ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഹണിട്രാപ്പിലൂടെ യുവാവില്‍ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിൽ സഹോദരങ്ങള്‍ പിടിയിലായതായി റിപ്പോർട്ട്. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണന്‍, ഗിരികൃഷ്ണന്‍ എന്നിവരാണ് മരട് പോലീസിന്റെ പിടികൂടിയിരിക്കുന്നത്. യുവതികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചാണ് ഇരുവരും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്.
അതോടൊപ്പം തന്നെ കൊച്ചിയിലെ സ്വകാര്യ കമ്പനി മാനേജരാണ് തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീയെന്ന വ്യാജേന യുവാവുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇതിനായി പ്രത്യേക ആപ്പ് ഉപയോഗിച്ച് സൗണ്ട് മാറ്റി യുവാവിനെ വിശ്വസിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇയാളുടെ നഗ്ന ദൃശ്യങ്ങള്‍ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. ആകെ 46,48,000 രൂപയാണ് യുവാവിന്റെ പക്കല്‍ നിന്നും ഇവർ തട്ടിയെടുത്തത്.
സൗഹൃദം സ്ഥാപിച്ചെടുത്തതിന് പിന്നാലെ തട്ടിപ്പുകാര്‍ സ്ത്രീ ശബ്ദം ഉപയോഗിച്ച് കൊച്ചിയിലെ ഫ്‌ളാറ്റിലേയ്ക്ക് യുവാവിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലഭിച്ച വിലാസത്തില്‍ ആളില്ലെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് നടന്നതായി യുവാവിന് ബോധ്യപ്പെട്ടിരിക്കുനന്ത്. തുടര്‍ന്ന് മരട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു ഇദ്ദേഹം. പ്രതികള്‍ക്കെതിരെ കൊട്ടാരക്കര, ചിങ്ങവനം, പള്ളിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലും വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha























