ഡല്‍ഹി വാസം കഴിഞ്ഞ് തിരിച്ചെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ സ്വീകരിക്കാന്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി മാത്രം...

ഡല്‍ഹി വാസം കഴിഞ്ഞ് തിരിച്ചെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ സ്വീകരിക്കാന്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി മാത്രം.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ എകെ ആന്റണിയെ സ്വീകരിക്കുവാന്‍ മറ്റു കോണ്‍ഗ്രസ് നേതാക്കളാരും വന്നില്ല. കോണ്‍ഗ്രസ് പ്രതിനിധിയായി ഡിസിസി പ്രസിഡന്റ് പാലോട് രവി അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കുകയും വീടുവരെ അനുഗമിക്കുകയും ചെയ്തു.
വഴുതക്കാട് ഈശ്വരവിലാസം റോഡിലാണ് എകെ ആന്റണിയുടെ ഭവനം സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ വീടിനടുത്താണ് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയുടെയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെയും വീട്.
ആന്റണി വിമാനത്താവളത്തില്‍ എത്തിയപ്പോഴും അവിടുന്ന് വീട്ടിലെത്തിയപ്പോഴും ഇരുവരും അദ്ദേഹത്തെ കാണാന്‍ എത്തിയില്ലെന്നുള്ളതും ശ്രദ്ധേയമായി. അതേസമയം കുറച്ചു പ്രവര്‍ത്തകര്‍ എകെ ആന്റണിയെ കാണാന്‍ വീട്ടിലെത്തിയിരുന്നു. ഇനിയുള്ള കാലം കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്ന് ആന്റണി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























