കഴക്കൂട്ടത്ത് റെയില്‍പാളത്തിന് സമീപം നാടന്‍ ബോംബ് ശേഖരം; റെയില്‍വേ പാളത്തിനു സമീപം കുറ്റിക്കാട്ടില്‍ സംശയാസ്പദമായി നാലുപേരെ കണ്ടെത്തിയത് ബുധനാഴ്ച രാത്രി എട്ടു മണിയോടെ പട്രോളിങ് നടത്തുകയായിരുന്ന റെയില്‍വേ സംരക്ഷണ സേന, രണ്ടു കവറിലായി പന്ത്രണ്ട് നാടന്‍ ബോംബുകള്‍ നിർമ്മിച്ചത് ആക്രമിക്കാൻ ലക്ഷ്യമിട്ട്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്...
തിരുവനന്തപുരം കഴക്കൂട്ടത്ത് നാടൻ ബോംബുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. കഴക്കൂട്ടം റെയില്‍പാളത്തിന് സമീപമാണ് ഇത്തരത്തിൽ നാടന്‍ ബോംബ് ശേഖരം കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ചുപേര്‍ പിടിയിലായതായി പോലീസ്. സ്റ്റേഷന്‍കടവ് സ്വദേശികളായ സന്തോഷ് (45), സുല്‍ഫി (43), ഷാജഹാന്‍ (45), അസ്സം സ്വദേശികളായ നാസിര്‍ റഹ്‌മാന്‍ (30), ഷാജഹാന്‍ (18) എന്നിവരെയാണ് തുമ്പ പോലീസ് അതിവിദക്തമായി പിടികൂടിയത്.
ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. റെയില്വെപ്പാലത്തിന് സമീപം പട്രോളിങ് നടത്തുകയായിരുന്ന റെയില്‍വേ സംരക്ഷണ സേനയാണ് കുറ്റിക്കാട്ടില്‍ സംശയാസ്പദമായി നാലുപേരെ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഇതില്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയുണ്ടായി. എന്നാൽ ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാളും റെയില്‍വേ പോലീസിന്റെ കൈ തട്ടി മാറ്റി ഇയ്യാളും രക്ഷപ്പെട്ടു.
ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ടു കവറിലായി പന്ത്രണ്ട് നാടന്‍ ബോംബുകള്‍ പോലീസ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് തുമ്പ പോലീസില്‍ വിവരം അറിയിക്കുകയാണ് ചെയ്തത്. കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. ബോംബ് സ്‌ക്വാഡ് നാടന്‍ ബോബുകള്‍ നിര്‍വീര്യമാക്കുകയും ചെയ്തു.
അതേസമയം നാടന്‍ ബോംബുകള്‍ കണ്ടെത്തിയത് ഗൗരവമായി എടുത്ത റെയില്‍വേ പോലീസ് രാത്രി തന്നെ രണ്ടു കിലോമീറ്റര്‍ ഭാഗത്ത് പരിശോധന നടത്തി.
കൂടാതെ നിരവധി കേസുകളില്‍ പ്രതിയും ഈ കേസിലെ ഒന്നാം പ്രതിയുമായ സായികുമാറിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഉത്സവത്തിനിടയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കനത്ത സംഘര്‍ഷം നടന്നിരുന്നു. ഇതിലെ എതിര്‍വിഭാഗക്കാരെ ആക്രമിക്കാനാണ് നാടന്‍ ബോംബ് നിര്‍മ്മിച്ചതെന്ന് പ്രതികള്‍ പോലീസിനോടു വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ ഓടി രക്ഷപ്പെട്ട പ്രതികള്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ ഒളിച്ചിരിക്കുന്നതിനിടെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha























