Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ അചഞ്ചലമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയായിരുന്ന പന്തളം വലിയ തമ്പുരാട്ടി നീരാഴിക്കെട്ടു കൊട്ടാരത്തില്‍ മകംനാള്‍ തന്വംഗി തമ്പുരാട്ടി അന്തരിച്ചു

29 APRIL 2022 09:00 AM IST
മലയാളി വാര്‍ത്ത

ആചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ അചഞ്ചലമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയായിരുന്ന പന്തളം വലിയ തമ്പുരാട്ടി നീരാഴിക്കെട്ടു കൊട്ടാരത്തില്‍ മകംനാള്‍ തന്വംഗി തമ്പുരാട്ടി (ചെറുകുട്ടി തമ്പുരാട്ടി103) അന്തരിച്ചു. സംസ്‌കാരം ചടങ്ങുകള്‍ നടന്നു.

നീരാഴിക്കെട്ട് കൊട്ടാരത്തില്‍ ഇന്നലെ സംസ്‌കാര ചടങ്ങില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. ആന്റോ ആന്റണി എംപി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, അംഗം മനോജ് ചരളേല്‍, ബിജെപി ദേശീയ സമിതി അംഗം കുമ്മനം രാജശേഖരന്‍, അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, മുന്‍ മന്ത്രി പന്തളം സുധാകരന്‍ ഉള്‍പ്പെടെ എത്തിയിരുന്നു.




പൂഞ്ഞാര്‍ കൊട്ടാരത്തില്‍ പരേതനായ പി.ആര്‍.രാമവര്‍മരാജയുടെ ഭാര്യയാണ്. മക്കള്‍: പി.കേരള വര്‍മ (എല്‍ഐസി റിട്ട. അസിസ്റ്റന്റ് ഡിവിഷനല്‍ മാനേജര്‍), പി.രാമവര്‍മ (റിട്ട. പ്രിന്‍സിപ്പല്‍, എന്‍എസ്എസ് പോളിടെക്‌നിക്, പന്തളം), പി.രാജരാജവര്‍മ (റിട്ട. ഉദ്യോഗസ്ഥന്‍, അലിന്‍ഡ്, മാന്നാര്‍), പി.രാഘവ വര്‍മ (മാധ്യമ പ്രവര്‍ത്തകന്‍), പരേതനായ പി.രവിവര്‍മ (റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍, പിആര്‍ഡി). മരുമക്കള്‍ : സുവര്‍ണ തമ്പുരാന്‍ (തൃപ്പൂണിത്തുറ കോവിലകം), ഉഷാവര്‍മ (കിളിമാനൂര്‍ കോവിലകം), മനോരമ തമ്പുരാട്ടി (റിട്ട. അധ്യാപിക, വെള്ളായണി കാര്‍ഷിക കോളജ്), പരേതരായ പത്മിനി തമ്പുരാന്‍ (റിട്ട. പ്രഫ. എസ്എന്‍ കോളജ്), ഭാനു തമ്പുരാട്ടി(എണ്ണയ്ക്കാട് കോവിലകം), ശാരദ തമ്പുരാട്ടി (കൊടുങ്ങല്ലൂര്‍, കോവിലകം).

അതേസമയം ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയില്‍ വലിയ തമ്പുരാട്ടി നിര്‍വഹിക്കേണ്ട ചില ആചാരപരമായ ചടങ്ങുകളുള്ളതില്‍ ഇക്കഴിഞ്ഞ തീര്‍ഥാടനകാലത്തും തന്വംഗി തമ്പുരാട്ടി നേതൃത്വം നല്‍കിയിരുന്നു. കൈപ്പുഴ പുത്തന്‍കോയിക്കല്‍ കൊട്ടാരത്തിലാണ് ജനിച്ചത് എന്നാല്‍, പന്തളം നീരാഴിക്കെട്ട് കൊട്ടാരത്തിലായിരുന്നു ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചിരുന്നത്

.


കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനമുള്ള കാലത്തും പാര്‍ട്ടിയില്‍ വളരെയേറെസജീവമായി പ്രവര്‍ത്തിച്ചിരുന്ന കൊട്ടാരം കുടുംബാംഗങ്ങളായ വനിതകളില്‍ പ്രധാനിയായിരുന്നു തന്വംഗി തമ്പുരാട്ടി.

ഇഎംഎസ്, സി.അച്യുതമേനോന്‍, എം.എന്‍.ഗോവിന്ദന്‍ നായര്‍ തുടങ്ങി സംസ്ഥാനത്തെ പ്രമുഖരായ ഒട്ടേറെ നേതാക്കള്‍ കൊട്ടാരത്തില്‍ ഒളിവിലില്‍ കഴിഞ്ഞിട്ടുണ്ട്. ഒളിവിലിരുന്ന നേതാക്കള്‍ക്ക് തന്വംഗി തമ്പുരാട്ടി അടക്കമുള്ള കൊട്ടാരം അംഗങ്ങള്‍ ചെയ്തു കൊടുത്ത സഹായങ്ങള്‍ പിന്നീട് പല നേതാക്കളുടെയും ആത്മകഥകളിലും ജീവചരിത്രങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്.



പുലര്‍ച്ചെ വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിര്‍മാല്യം തൊഴുത്, തീര്‍ഥവും സേവിച്ചാണ് തമ്പുരാട്ടിയുടെ ഓരോ ദിവസവും ആരംഭിച്ചിരുന്നത്. പത്ര വായനയും ഭാഗവത പാരായണവും മുടക്കിയിരുന്നില്ല. സംഗീതത്തില്‍ വലിയ താല്‍പര്യമുണ്ടായിരുന്ന തമ്പുരാട്ടിക്ക് വയലിന്‍ വാദനം പതിവായിരുന്നു. കൂടെ പാട്ടും സംസ്‌കൃത പാണ്ഡിത്യവും സ്വായത്തമാക്കിരുന്നു.

കൈപ്പുഴ പുത്തന്‍കോയിക്കല്‍ കൊട്ടാരത്തിലെ തിരുവാതിര നാള്‍ ലക്ഷ്മിത്തമ്പുരാട്ടിയുടെ നിര്യാണത്തെ തുടര്‍ന്നു 2012 ഏപ്രില്‍ 19നാണ്, വലിയ തമ്പുരാട്ടിയായി ചുമതലയേറ്റത്. വലിയ തമ്പുരാന്‍ രേവതി നാള്‍ പി.രാമവര്‍മരാജയ്ക്കും കൊട്ടാരം നിര്‍വാഹക സമിതിക്കും ഒപ്പം കൊട്ടാരത്തിന്റെ കാര്യങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു തമ്പുരാട്ടി. പുത്തന്‍കോയിക്കല്‍ കൊട്ടാരത്തിലെ തന്നെ 92 വയസ്സുകാരി ചോതി നാള്‍ വിജയലക്ഷ്മി തമ്പുരാട്ടിക്ക് ഇനി വലിയ തമ്പുരാട്ടിയുടെ ചുമതല ലഭിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (25 minutes ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (1 hour ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (2 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (3 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (3 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (3 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (3 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (4 hours ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (4 hours ago)

Malayali Vartha Recommends