കാലുകള്‍ നിലത്ത് തട്ടിയ നിലയിൽ! ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരനെ ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ കൊല്ലത്ത് എത്തിയ മലബാര്‍ ഏക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയി കണ്ടത് നടുക്കുന്ന കാഴ്ച്.... അന്വേഷണം ആരംഭിച്ചു

കൊല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇത് റിപ്പോർട്ട് ചെയ്തത്. രാവിലെ ഏഴ് മണിയോടെ കൊല്ലത്ത് എത്തിയ മലബാര്‍ ഏക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരുടെ ബോഗിയലായിരുന്നു സംഭവം നടന്നത്.
അതേസമയം ഏകദേശം അന്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന ആളെയാണ് ട്രെയിനിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാലുകള്‍ നിലത്ത് തട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങി മരിച്ചതായിരിക്കാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൂടാതെ മരിച്ച ആൾ ഭിന്നശേഷിക്കാരനാണ്. ഇതേതുടർന്ന് സംഭവത്തെക്കുറിച്ച് റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ ട്രെയിന്‍ കായകുളത്ത് നിര്‍ത്തിയിട്ടപ്പോള്‍ തന്നെ ഇയാളെ ബോഗിയിലുണ്ടായിരുന്ന ഗാഡ് കണ്ടിരുന്നു. ഇതേതുടര്‍ന്ന് കൊല്ലത്ത് എത്തിയപ്പോള്‍ റയില്‍വേ ഗാഡുകള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശുചിമുറിയിൽ കണ്ടെത്തിയത്. റെയില്‍വേ പൊലീസും റെയില്‍ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം അഴിച്ച് മാറ്റിയത്.
പിന്നാലെ ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രെയിനില്‍ പരിശോധന നടത്തുകയും ചെയ്തു. ഈ സമയത്ത് ഭിന്നശേഷിക്കാരുടെ ബോഗിയില്‍ മറ്റ് യാത്രക്കാര്‍ ആരുംതന്നെ ഇല്ലായിരുന്നു. ഇയാള്‍ ഏത് സ്റ്റേഷനില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവിൽ പൊലീസ്. റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നീക്കം.
https://www.facebook.com/Malayalivartha


























