നന്മയാര്‍ന്ന ആശയം.... കനിവേകിയത് നിരവധി പേര്‍ക്ക്.... ഒന്നര കോടി രൂപ ചെലവഴിച്ച് 30 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ഡോക്ടര്‍ ദമ്പതികള്‍...

ഒന്നര കോടി രൂപ ചെലവഴിച്ച് 30 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്കാനൊരുങ്ങി ഡോക്ടര്‍ ദമ്പതികള്‍... ചങ്ങനാശേരി വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ പീടിയേക്കല്‍ ഡോ.ജോര്‍ജ് പീടിയേക്കലും കുടുംബവുമാണ് ഒന്നര കോടി രൂപ ചെലവഴിച്ച് 30 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നത്
5 ലക്ഷം രൂപയാണ് ഒരു വീടിന്റെ നിര്‍മാണച്ചെലവ്. 8 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. അഞ്ചു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ എത്തിയപ്പോള്‍ സാധാരണക്കാരെ സഹായിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന ആലോചനയാണ് ഡോ.ജോര്‍ജിനെയും ഭാര്യ ഡോ. ലീലാമ്മ ജോര്‍ജിനെയും ഈ നന്മയാര്‍ന്ന ആശയത്തിലേക്ക് എത്തിച്ചത്. ചങ്ങനാശേരി ജംഗ്ഷന്‍ ഫെയ്‌സ്ബുക് ഗ്രൂപ്പ് അഡ്മിന്‍ വിനോദ് പണിക്കരുടെ സഹായത്തോടെയാണ് അര്‍ഹരായ ആളുകളെ കണ്ടെത്തിയത്.
3 സെന്റ് സ്ഥലമെങ്കിലും സ്വന്തം പേരില്‍ ഉള്ളവര്‍ക്കാണ് സഹായം നല്‍കിയത്. 420 സ്‌ക്വയര്‍ ഫീറ്റില്‍ 2 മുറികളും ഹാളും അടുക്കളയും ശുചിമുറിയും ഉള്‍പ്പെടുന്ന വാര്‍ക്ക വീടാണ് നല്‍കുന്നത്.
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കുട്ടനാട് നിയോജകമണ്ഡലങ്ങളിലാണ് 30 വീടുകള്‍ നിര്‍മിക്കുന്നത്. ഡോ.ജോര്‍ജ് അബുദബിയില്‍ സ്വന്തമായി ക്ലിനിക് നടത്തിയിരുന്നു. യുഎഇയില്‍ നിന്ന് ഗോള്‍ഡന്‍ വിസയും ലഭിച്ചിരുന്നു.
വിദേശത്തും ഒട്ടേറെപേര്‍ക്കു സഹായം നല്‍കിയിരുന്നു. ചങ്ങനാശേരി ടൗണിലെ ഇവരുടെ ഡോക്ടേഴ്‌സ് ടവറിലെ സമരിറ്റന്‍ മെഡിക്കല്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനം.
" f
https://www.facebook.com/Malayalivartha


























