ഹിന്ദുത്വ രാഷ്ട്രമാക്കുന്നതിനുള്ള വാതിലാണത്, ഹിന്ദുമത നിയമസംഹിതകള്‍ മറ്റുമതങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതാണ് സംഘപരിവാറിന്റെ ഏകീകൃത സിവില്‍കോഡ്, നിലപാട് വ്യക്തമാക്കി സിപിഐഎം

എകീകൃത സിവില്‍ കോഡിനെതിരെ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്നത് ഹിന്ദുത്വ രാഷ്ട്രമാക്കുന്നതിനുള്ള വാതിലാണെന്നും കോടിയേരി ആരോപിക്കുന്നു. ശ്രീനാരായണ ഗുരുവില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭാരതീയ സംസ്‌കാരവും മൂല്യവും ഹിന്ദുത്വ അജണ്ടയുടേതാണ്.
ഹിന്ദുമത നിയമസംഹിതകള്‍ മറ്റുമതങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതാണ് സംഘപരിവാറിന്റെ ഏകീകൃത സിവില്‍കോഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശിവഗിരി തീര്‍ഥാടനത്തിന്റെ നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ചാണ് കോടിയേരി നിലപാട് വ്യക്തമാക്കുന്നത്.
ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് പരാമര്‍ശം. 'മോദിയുടെ ഗുരുനിന്ദ' എന്ന തലക്കെട്ടില്‍, ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.പ്രധാനമന്ത്രിയുടെ ഗുരുദര്‍ശനവും കാഴ്ചപ്പാടും ഒരേസമയം കൗതുകകരവും അപകടകരവുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് വേണ്ടി ഭരണചക്രം തിരിക്കുന്ന നരേന്ദ്ര മോദിയും, ശ്രീനാരായണ ഗുരുവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള സാമ്യമേയുള്ളൂ. ഗുരുചിന്തയോട് കൂറുണ്ടെങ്കില്‍ മുസ്ലിം വേട്ടനടത്തുന്ന ബുള്‍ഡോസര്‍രാജിനെ തള്ളിപ്പറയുകയാണ് മോദി ചെയ്യേണ്ടത്. ശ്രീനാരായണ ഗുരുവിന്റെ പേരിലും മുസ്ലിം വിരുദ്ധ വര്‍ഗീയ ലഹളയ്ക്കാണോ മോദിയുടെ ലക്ഷ്യമെന്നും കോടിയേരി ചോദിക്കുന്നു.
ഫാസിസത്തിന്റെ കുഴല്‍വിളിയാണ് ഇത്തരം ഏക സംസ്‌കാര പ്രഘോഷണങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയുടെ 25 ആം വകുപ്പ് ഉറപ്പുതരുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് ഏകീകൃത സിവില്‍കോഡ്. ഭരണഘടനയുടെ സത്തയെ തന്നെ ദുര്‍ബലപ്പെടുത്തുകയാണ് മോദി ഭരണമെന്നും കോടിയേരി ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha



























