പാളയത്തെ ചരിത്ര പ്രാധാന്യമുള്ള എംഎം പള്ളി ഇനി കത്തീഡ്രല്‍! പള്ളിപ്പറമ്പില്‍ ജെസിബി കയറി നിരത്തി, ബോര്‍ഡ് മാറ്റി സ്ഥാപിച്ചു; ബിഷപ്പിനെ തെറിവിളിച്ചും കല്ലെറിഞ്ഞും വിശ്വാസികള്‍, തലസ്ഥാനം പുകയുന്നു

തിരുവനന്തപുരം ജില്ലയിലെ പാളയത്തുള്ള എംഎം പള്ളിയെ കത്തീഡ്രലാക്കി പ്രഖ്യാപിച്ചു.. ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഈ തീരുമാനത്തിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ വലിയ പ്രതിഷേധം നടത്തുകയാണ്.
ബിഷപ്പിനെ കൂകി വിളിച്ചും റോഡ് ഉപരോധിച്ചുമാണ് വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. അതേസമയം പ്രതിഷേധക്കാരെ നീക്കാന്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും എത്തിയിട്ടുണ്ട്. പള്ളി കോമ്പൗണ്ടിനുള്ളിലെ എംഎം ചര്‍ച്ച് എന്ന ബോര്‍ഡ് മാറ്റി എംഎം കത്തീഡ്രല്‍ എന്ന് ബോര്‍ഡ് സ്ഥാപിച്ചതും വിശ്വാസികളെ ചൊടിപ്പിച്ചിരിക്കുകയാണ്.
അതേസമയം പുതിയ 20 അംഗ കമ്മിറ്റിയെ നിയമിച്ചതായും നിലവിലെ പള്ളി കമ്മിറ്റി പിരിച്ചു വിട്ടതായും ബിഷപ്പ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല പള്ളിയില്‍ നിലവില്‍ സേവനമനുഷ്ഠിച്ചിരുന്ന വൈദികരെ സ്ഥലം മാറ്റി പുതിയ അഞ്ച് വൈദികരെയും നിയോഗിച്ചു. എന്നാല്‍ വിവാദങ്ങള്‍ കനത്തപ്പോള്‍ പള്ളികയ്യടക്കിവെച്ചിരുന്നവരില്‍ നിന്ന് മോചിപ്പിച്ചെന്നാണ് ബിഷപ്പ് പ്രതികരിച്ചത്.
അതേസമയം നേരത്തെ തന്നെ ബിഷപ്പിന്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ വിശ്വാസികളുടെ എതിര്‍പ്പ് മറികടന്നാണ് സി എസ് ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധര്‍മ്മരാജ് റസാലം പള്ളി കത്തീഡ്രലാക്കാനുള്ള പ്രഖ്യാപനം നടത്തിയത്.
കത്തീഡ്രലാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ പള്ളിക്ക് മുന്‍പില്‍ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.
https://www.facebook.com/Malayalivartha



























