Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സങ്കടം അടക്കാനാവാതെ.... ലിതാരയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കള്‍.... ലിതാരയുടെ മരണവിവരം അറിയിച്ചത് രണ്ടു ദിവസത്തിനുശേഷം .... വീട്ടില്‍ കൂട്ടനിലവിളി, രണ്ടു ദിവസമായി ദുഃഖം ഉള്ളിലടക്കിപ്പിടിച്ച മറ്റു ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമെല്ലാം നിയന്ത്രണം വിടുന്ന കാഴ്ച

29 APRIL 2022 11:06 AM IST
മലയാളി വാര്‍ത്ത

ലിതാരയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കള്‍.... 'വീടുപണി പൂര്‍ത്തിയായതിനുശേഷം, വിവാഹത്തെക്കുറിച്ച് ആലോചിക്കാം...' വിഷുവിന് നാട്ടിലെത്തിയ ലിതാര സുഹൃത്തുക്കളോട് ഇതും പറഞ്ഞാണ് തിരികെ പോയത്. അവള്‍ മരിച്ചെന്ന വാര്‍ത്ത വിശ്വസിക്കാനാകാത്ത സ്ഥിതിയിലാണ് സുഹൃത്തുക്കളും അധ്യാപകരും.

ഒന്നിച്ചു പരിശീലനം നേടി ഇപ്പോള്‍ വിവിധ ടീമുകളില്‍ കളിക്കുന്ന സൗരവ്, അരുണ്‍, ജിതിന്‍, ചാനല്‍ മിത്രന്‍ തുടങ്ങിയവരെല്ലാം എത്തിയിരുന്നു. എല്ലാവരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷവും ലിതാര അന്നു പങ്കുവെച്ചു.

 



വിവാഹത്തെക്കുറിച്ച് സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ വീടുപണി കഴിയട്ടെ എന്നാണ് പറഞ്ഞതെന്ന് പരിശീലകനായ നരിപ്പറ്റ ആര്‍.എന്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സനിത്ത് വാഴയില്‍ പറഞ്ഞു. ബാങ്ക് ലോണിന്റെ കാര്യവും അമ്മയുടെ അസുഖത്തിന്റെ കാര്യമൊക്കെ പറഞ്ഞിരുന്നെങ്കിലും ആത്മഹത്യചെയ്യത്തക്ക യാതൊരു പ്രശ്‌നവും സൂചിപ്പിച്ചിട്ടില്ലായിരുന്നു.

വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്നതോടെയാണ് ലിതാര ബാസ്‌കറ്റ് ബോള്‍ പരിശീലിച്ചത്. പിന്നീട് കണ്ണൂര്‍ സ്‌പോര്‍ട്സ് ഡിവിഷനില്‍ എട്ടുമുതല്‍ 12 വരെ പഠിച്ചു. ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ് കോളേജ് വിദ്യാര്‍ഥിയായിരിക്കെ സിറ്റി, അണ്ടര്‍-21 കേരള ടീം എന്നിവയ്ക്കുവേണ്ടി കളിച്ചു. എപ്പോഴും ചുറുചുറുക്കോടെ നടന്നിരുന്ന ലിതാര ആത്മഹത്യചെയ്‌തെന്ന വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അയല്‍ക്കാരും പറയുന്നു.



വിഷുവിന് നാട്ടില്‍വന്നപ്പോള്‍ അയല്‍ക്കാരുമായൊക്കെ സൗഹൃദം പുതുക്കിയാണ് തിരിച്ചുപോയത്. വ്യാഴാഴ്ച വൈകീട്ടാണ് ലിതാര മരിച്ചവിവരം അയല്‍ക്കാര്‍ മാതാപിതാക്കളെയും സഹോദരിമാരെയും അറിയിച്ചത്. ഇതോടെ വീട്ടില്‍ കൂട്ടനിലവിളിയായി. രണ്ടുദിവസമായി ദുഃഖം ഉള്ളിലടക്കിപ്പിടിച്ച മറ്റു ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമെല്ലാം നിയന്ത്രണംവിടുന്ന കാഴ്ചയായിരുന്നു.

അതേസമയം ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ബാസ്‌കറ്റ്‌ബോള്‍ താരം പാതിരിപ്പറ്റ കത്തിയണപ്പന്‍ ചാലില്‍ കെ.സി. ലിതാര (22) ബിഹാറിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ പരിശീലകനെതിരേ ആരോപണം കടുപ്പിച്ച് ബന്ധുക്കള്‍. കോച്ച് രവി സിങ്ങില്‍നിന്നുണ്ടായ നിരന്തര മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ പട്ന രാജീവ്നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.



രവി സിങ്ങിന്റെ പെരുമാറ്റത്തെക്കുറിച്ച് ലിതാര ചില സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിവരം ലിതാര കൃത്യമായി പരിശീലനത്തിന് എത്തുന്നില്ലെന്ന് കാണിച്ച് കോച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെന്നതാണ്. തിങ്കളാഴ്ചയാണ് ഈ വിവരം ലിതാര അറിഞ്ഞത്.

പരാതി കാരണം ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക ലിതാര ബെംഗളൂരുവിലെ സുഹൃത്തിനോട് പങ്കുവെച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അമ്മയുടെ ചികിത്സ, വീടുപണി, വീടുപണിക്കായി എടുത്ത വായ്പയുടെ തിരിച്ചടവ് എന്നിവയെല്ലാം തന്റെ വരുമാനത്തില്‍ നിന്നായതിനാല്‍ ജോലി നഷ്ടമാകുമോ എന്ന ആശങ്ക ലിതാരയെ മാനസികസംഘര്‍ഷത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചെന്നാണ് സംശയം.



വാര്‍ഡ് മെമ്പറും കുന്നുമ്മല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രദേശവാസി വി. വിജിലേഷ് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെക്കുന്നത് ഈ സംശയമാണ്.

ഒന്നരവര്‍ഷം മുമ്പ് പട്ന ദാനാപുരിലെ ഡി.ആര്‍.എം. ഓഫീസില്‍ ജോലികിട്ടിയ ശേഷം അന്നത്തെ പരിശീലകന്‍ ലിതാരയ്ക്ക് വിവാഹം ആലോചിച്ചിരുന്നെങ്കിലും നടന്നില്ല. പിന്നീട് വന്ന പരിശീലനകനാണ് രവി സിങ്. ഇയാള്‍ ചുമതലയേറ്റ ശേഷം പല രീതിയില്‍ ശല്യംചെയ്തിരുന്നതായി ലിതാര പറഞ്ഞിരുന്നു. ഒറ്റയ്ക്ക് കോര്‍ട്ടില്‍ പരിശീലനത്തിന് എത്താന്‍ ആവശ്യപ്പെട്ടതായിരുന്നു ഒന്ന്. കൊല്‍ക്കത്തയില്‍ ഒരു മത്സരത്തിനിടെ കൈയില്‍ കയറിപിടിച്ച പരിശീലകനെ ലിതാര നേരിടുകയും ചെയ്തു.



ബന്ധുക്കളുടെ പരാതിയില്‍ പട്ന ജില്ലാ പോലീസ് മേധാവിതന്നെ സ്ഥലത്തെത്തി ബന്ധുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ലിതാരയുടെ ഫോണ്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.


വ്യാഴാഴ്ച രാത്രി വൈകി വീട്ടിലെത്തിച്ച ലിതാരയുടെ മൃതദേഹം അവസാനമായി ഒരുനോക്കുകാണാന്‍ സുഹൃത്തുക്കളും നാട്ടുകാരുമടക്കം വലിയൊരു ജനാവലി കാത്തുനിന്നിരുന്നു. രാത്രി വൈകി വീട്ടുവളപ്പില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (27 minutes ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (1 hour ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (2 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (3 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (3 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (3 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (3 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (4 hours ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (4 hours ago)

Malayali Vartha Recommends