Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആരും ചേർത്ത് നിർത്തിയില്ലേങ്കിലും അക്ഷരം കൊണ്ട് അവരെ ബലാത്സംഗം ചെയ്യാതിരിക്കാനെങ്കിലും തയ്യാറാവണം... ഇത്രയും കാലം പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട് മിണ്ടിയില്ലെന്നാണ് പലരും ചോദിക്കുന്നത്! വിജയ് ബാബു കുട്ടിയുടെ തൊഴിലുടമ കൂടിയാണ്; അതുകൊണ്ട് തന്നെ എപ്പോഴും പെൺകുട്ടിക്ക് ഒരു വിധേയത്വം ഉണ്ടാകും... അതിനാൽ പുറത്ത് വരാൻ സമയം വേണ്ടി വരും, എന്തുകൊണ്ട് വൈകിയെന്ന ചോദ്യത്തിന് പ്രസക്തിയില്ല! വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്തത്; സിൻസി അനിലിന്റെ വാക്കുകൾ

29 APRIL 2022 12:02 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ സ്ഥിഗതികൾ മാറിമറിയുന്ന ഈ സമയത്താണ് ഏവരെയും ഞെട്ടിച്ച് വിജയ് ബാബുവിനെതിരെ വന്ന ബലാത്സംഗ കേസ്. ഇപ്പോഴിതാ ദിലീപിന്‍റെ കേസ് വിജയ് ബാബുവിനെയും സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അതിനാലാവം ആയാള്‍ ലൈവില്‍ വന്ന് നിയമത്തെ പല്ലിളിച്ച് കാണിച്ചതെന്നും വ്യക്തമാക്കി സിൻസി അനിൽ രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്രയൊക്കെ ഉള്ളൂ, ഒന്നും സംഭവിക്കില്ല എന്നൊരു ധൈര്യത്തിലാണ് അയാൾ. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത നടത്തിയത് വലിയൊരു പോരാട്ടമാണ്. ആ ധൈര്യം എല്ലാവർക്കും ഉണ്ടാകണമെന്നില്ല. വിജയ് ബാബുവിനെതിരെ പരാതി ഉന്നയിച്ച പെൺകുട്ടിക്ക് പോരാടാനുള്ള ധൈര്യം ഉണ്ടാകുമോയെന്ന് അറിയില്ല. ഇനിയുള്ള അവളുടെ ദിവസങ്ങൾ എങ്ങനെയാകുമെന്നും അറിയില്ലെന്നും ഒരു പ്രമുഖ മാധ്യമത്തിലെ ചർച്ചയിൽ സിൻസി അനിൽ പറഞ്ഞു.

സിൻസി അനിലിന്റെ വാക്കുകളിലേക്ക്.....


ഒരുപക്ഷേ വിജയ് ബാബുവും ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയും തമ്മിൽ റിലേഷനിൽ ആയിരുന്നിരിക്കാം. മെന്റലി ആ പെൺകുട്ടി വിജയ് ബാബുവിനോട് ഡിപ്പന്റഡ് ആയിരിക്കാം. എല്ലാവരും പുണ്യാളൻമാരൊന്നുമല്ല. പലർക്കും വിവാഹേതര ബന്ധങ്ങളൊക്കെ ഉണ്ടാകും. അതുകൊണ്ടായിരിക്കാം പീഡനമാണ് താൻ നേരിടുന്നതെന്ന് തിരിച്ചറിയാൻ പെൺകുട്ടി വൈകിപ്പോയിട്ടുണ്ടാകുക.

പീഡനമാണെന്ന് തിരിച്ചറിയുമ്പോഴേക്കും സാഹചര്യം ഒരുപാട് മോശം അവസ്ഥയിൽ എത്തി. ആ ട്രോമയിൽ നിന്നും പുറത്ത് കടക്കാൻ ആയപ്പോഴാണ് അവർ പരാതിപ്പെട്ടത് എന്നാണ് താൻ മനസിലാക്കുന്നത്. ഈ സംഭവം വാർത്തയായതോടെ ചിലർ വന്ന് എന്നോട് ചോദിച്ചു, അവർ ഫോട്ടോഷൂട്ട് ചെയ്യുന്നുണ്ട്, ചിരിച്ച് സംസാരിച്ചെല്ലാം സോഷ്യൽ മീഡിയയിൽ ഇടപെടുന്നുണ്ട് എന്ന്. പീഡനത്തിരയായ പെൺകുട്ടി ഉടനെ ആത്മഹത്യ ചെയ്യണമെന്നായിരുന്നോ ഇവരൊക്കെ ചിന്തിക്കുന്നതെന്ന് തനിക്ക് അറിയില്ല.

ഇത്തരം ചിന്തകളെല്ലാം തീർത്തും കാടൻ ചിന്തകളാണ്. ഇഷ്ടപ്രകാരം രണ്ട് വർഷത്തോളം സെക്സ് ചെയ്ത ശേഷവും ഒരുമിച്ച് ജീവിച്ച ശേഷവും ആ ബന്ധം വേണ്ടെന്ന ഒരു പോയിന്റിൽ എത്തിയാൽ അത് അവസാനിപ്പിക്കാൻ നേരം പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കുന്നതൊക്കെയാണ് കാണുന്നത്. അതിന്റെ മറ്റൊരു പതിപ്പ് എന്ന് വേണം ഈ സംഭവത്തെ കാണാൻ.

ദിലീപിന്‍റെ കേസ് വിജയ് ബാബുവിനെയും സ്വാധീനിച്ചിട്ടുണ്ട്, അതാവും ആയാള്‍ ലൈവില്‍ വന്ന് നിയമത്തെ ഇങ്ങനെ പല്ലിളിച്ച് കാണിച്ചത്. ഇത്രയൊക്കെ ഉള്ളൂ, ഒന്നും സംഭവിക്കില്ല എന്നൊരു ധൈര്യം കാണാം. ഞാൻ മാത്രമല്ല മറ്റ് പല പെൺകുട്ടികളും ഇയാളുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് പെൺകുട്ടി പറഞ്ഞത്. ഇതിനകത്ത് എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിനൊടുവിലാണ് മനസിലാക്കാൻ സാധിക്കുക.

വിജയ് ബാബുവിന്റെ ഒരു ലൈവ് ഒരു ഭീഷണിയായിരുന്നു. തന്റെ കൈയ്യിൽ ഉണ്ടെന്ന് പറയുന്ന പെൺകുട്ടിയുടെ വീഡിയോയും ചാറ്റുകളും അയാൾ പുറത്തുവിടും. അയാൾ ഇനി അകത്ത് പോയാലും പുറത്തായാലും ഈ വീഡിയോകൾ എല്ലാം അയാൾ പുറത്ത് വിട്ട് പക പോക്കും, കുറ്റവാളികളുടെ മനസ് അത്തരത്തിലുള്ളതാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത നടത്തിയത് വലിയൊരു പോരാട്ടമാണ്. ആ ധൈര്യം എല്ലാവർക്കും ഉണ്ടാകണമെന്നില്ല. വിജയ് ബാബുവിനെതിരെ പരാതി ഉന്നയിച്ച പെൺകുട്ടിക്ക് പോരാടാനുള്ള ധൈര്യം ഉണ്ടാകുമോയെന്ന് അറിയില്ല. ഇനിയുള്ള അവളുടെ ദിവസങ്ങൾ എങ്ങനെയാകും എന്ന് അറിയില്ല. കാരണം ഇപ്പോൾ തന്നെ പൊതുജനം അവളുടെ മേൽ ഒരു മോശക്കാരി ഇമേജ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. സ്ത്രീകൾ അടക്കം അവർക്കെതിരെ സംസാരിക്കുന്നുണ്ട്.

എത്രത്തോളം അവൾക്ക് പിടിച്ച് നിൽക്കാനും പോരാടും സാധിക്കുമെന്ന് അറിയില്ല. ആ പെൺകുട്ടിയെ ആരും ചേർത്ത് നിർത്താൻ തയ്യാറാകുന്നില്ലെന്നത് വിഷമിപ്പിക്കുന്നുണ്ട്. ആരും ചേർത്ത് നിർത്തിയില്ലേങ്കിലും അക്ഷരം കൊണ്ട് അവരെ ബലാത്സംഗം ചെയ്യാതിരിക്കാനെങ്കിലും തയ്യാറാവണം.

 

 

ഇത്രയും കാലം പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട് മിണ്ടിയില്ലെന്നാണ് പലരും ചോദിക്കുന്നത്. വിജയ് ബാബു കുട്ടിയുടെ തൊഴിലുടമ കൂടിയാണ്. അതുകൊണ്ട് തന്നെ എപ്പോഴും പെൺകുട്ടിക്ക് ഒരു വിധേയത്വം ഉണ്ടാകും. അതിനാൽ പുറത്ത് വരാൻ സമയം വേണ്ടി വരും. എന്തുകൊണ്ട് വൈകിയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്തത്.

എന്തുകൊണ്ടാണ് എല്ലാവരും മീടുവിനെ പേടിക്കുന്നത്. വിജയ് ബാബുവും നടൻ വിനായകനുമെല്ലാം മീടുവിനെതിരെ രംഗത്തെത്തിയിരുന്നു. പരസ്പരം ആയിരം തവണ സെക്സ് ചെയ്തോട്ടെ ആയിരത്തിയൊന്നാം തവണ ഒരാൾ നോ പറഞ്ഞാൽ അംഗീകരിക്കേണ്ട ബാധ്യത പങ്കാളിക്ക് ഇല്ലേയെന്നും', സിൻസി അനിൽ ചോദിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (27 minutes ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (1 hour ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (2 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (3 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (3 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (3 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (3 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (4 hours ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (4 hours ago)

Malayali Vartha Recommends