Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാതൊരു ദയവുമില്ലാതെ കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കി; സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റിൽ !മൊബൈൽ കാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് ക്രൂരത ചെയ്യുന്ന മനുവിനെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, മനഃസാക്ഷിയെ നടുക്കിയ ക്രൂരത...

29 APRIL 2022 11:53 AM IST
മലയാളി വാര്‍ത്ത

മനഃസാക്ഷിയെ നടുക്കിയ ക്രൂരത. കഴിഞ്ഞ ദിവസം കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റിലായതായി റിപ്പോർട്ട്. പാറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാരന്‍ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36)വിനെയാണ് പോലീസ് പിടികൂടിയത്.

ഇയ്യാൾ ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഇറച്ചി വാങ്ങാന്‍ വന്ന യുവാവാണ് ക്രൂര രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചത്. അതായത് സാധാരണയായി തന്നെ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്. യാതൊരു ദയവുമില്ലാതെ തന്നെ ജീവനോടെ തന്നെ കോഴിയോട് ഇത്തരത്തിൽ ക്രൂരത കാണിക്കുകയാണ് ചെയ്തത്.

എന്നാല്‍ മൊബൈൽ കാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് ക്രൂരത ചെയ്യുന്ന മനുവിനെയാണ് വിഡിയോയില്‍ കാണാൻ കഴിയുന്നത്. തൊലിയുരിച്ച് കാലും ചിറകും അറുത്ത് മാറ്റിയ ശേഷം ഒടുവിലാണ് ഇയ്യാൾ കഴുത്ത് അറുത്ത് മാറ്റിയത്. ക്രൂരമായ വേദനയുളവാക്കുന്ന വിഡിയോയില്‍ സമൂഹമാധ്യങ്ങളില്‍ വലിയ വിമര്‍ശനമാണ് ഇപ്പോൾ ഉയര്‍ന്നത്.

 

അതേസമയം, ഇയാൾക്കെതിരെ മൃ​ഗങ്ങൾക്കെതിരായ ക്രൂരതകൾ തടയൽ നിയമം- 1960ന്റെ 11 (1) വകുപ്പനുസരിച്ച് കേസെടുത്തതായും കോടതിയിൽ ഹാജരാക്കുമെന്നും കൊല്ലങ്കോട് എസ്ഐ ജയകുമാർ അറിയിക്കുകയുണ്ടായി. കേരള- തമിഴ്നാട് അതിർത്തിയായ ചെങ്കവിളയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും വൻ പ്രതിഷേധമുയരുകയും ചെയ്തതോടെ ഇയാൾ ഒളിവിൽ പോയതായി പോലീസ് തിരിച്ചറിഞ്ഞു. ഏറെ തിരച്ചിലിനൊടുവിലാണ് ഇയ്യാൾ പിടിയിലായത്.

 

അതോടൊപ്പം തന്നെ ഈസ്റ്റർ സമയത്താണ് കോഴിക്കോടയിൽ ഇയാൾ ജോലിക്ക് കയറിയത് എന്നാണ് ലഭ്യമാകുന്ന വിവരം. ഈ സമയത്ത് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതോടെ ഇയാൾക്കെതിരെ പ്രതിഷേധം വ്യാപകമായി ഉയർന്നു രുന്നു. ഇയാൾക്കെതിരെ കനത്ത നിയമ നടപടിയുണ്ടാവുമെന്ന് എസ്ഐ വ്യക്തമാക്കിയിരുന്നു.

 

 

കോഴിയെ ജീവനോടെ പപ്പും പൂടയും പറിച്ച ശേഷം ഇതിനെ ഉയർത്തിപ്പിടിച്ച് ചിരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. കൂടാതെ തൂവലുകൾ പറിക്കുമ്പോൾ മുതൽ കോഴി കരയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ ഇതൊന്നും ഇയാളിൽ മനസലിവുണ്ടാക്കുന്നില്ല. തുടർന്ന് ചിറകുകളും കാലുകളും അറുത്ത ശേഷം ചിരിച്ചുകൊണ്ട് മുതുകത്ത് വെട്ടുകയും ചെയ്ത ശേഷവും ഉയർത്തിപ്പിടിച്ച് ചിരിക്കുകയാണ് ചെയ്തത്. ഇതേതുടർന്ന് മടക്കിയൊടിച്ച് രണ്ടാക്കി വലിച്ചുകീറുകയും കുടലും പിണ്ഡവും മറ്റും വലിച്ചു പുറത്തിടുന്നതും വീഡിയോയിൽ കാണുവാൻ സാധിക്കും.

 

 

 

എന്നാൽ ഈ സമയമെല്ലാം കോഴി പിടയ്ക്കുന്നുണ്ട്. യാതൊരുവിധ മനസ്സലിവും ഇല്ലാതെ ചിരിച്ചുകൊണ്ടാണ് ഇയാളിതെല്ലാം ചെയ്യുന്നത്. ഏറ്റവുമൊടുവിലാണ് ഇയാൾ കോഴിയുടെ കഴുത്ത് അറുക്കുന്നത്. ഈ സമയം സമീപത്തു വരുന്ന മറ്റൊരാളും ചിരിക്കുന്നത് കാണുവാൻ സാധിക്കും. സംഭവത്തിൽ പ്രതിഷേധവുമായി കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതിയും രംഗത്തെത്തിയിരിക്കുകയാണ്. യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംഘടനാ സംസ്ഥാന സെക്രട്ടറി പി.എസ് ഉസ്മാൻ ആവശ്യപ്പെടുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (26 minutes ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (1 hour ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (2 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (3 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (3 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (3 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (3 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (4 hours ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (4 hours ago)

Malayali Vartha Recommends