വലതു വശത്ത് ഇരിക്കുന്നത് എന്റെ തന്തയും ഇടതുവശത്ത് ഇരിക്കുന്നത് നിന്റെ തന്തയും; സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്ക് കിടുക്കാച്ചി മറുപടിയുമായി ഗോകുൽ സുരേഷ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഫെയ്സ്ബുക്കിൽ സുരേഷ് ഗോപിയെ അപമാനിച്ച് കമ്മന്റ് ഇട്ട വ്യക്തിക്ക് കിടിലൻ മറുപടി നൽകി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. സുരേഷ് ഗോപിയുടെയും ഒരു കുരങ്ങന്റെയും ഫോട്ടോ ഇട്ടിട്ട് ഈ രണ്ടു ചിത്രത്തിനും ഒരു സാമ്യമുണ്ട് എന്ന് ആയിരുന്നു ആക്ഷേപിച്ചത്.
കുരങ്ങന്റെ ഫോട്ടോയിൽ നെറ്റിയിൽ ചുവന്ന സിന്ദൂരം ഇട്ടിട്ടുണ്ടായിരുന്നു. സുരേഷ് ഗോപിയുടെ നെറ്റിയിലും സിന്ദൂരം ഉണ്ടായിരുന്നു. ഈ ഫോട്ടോ പങ്കു വച്ചു കൊണ്ടാണ് വിമർശകൻ ഈ രണ്ട് ഫോട്ടോയും തമ്മിൽ രണ്ടു വ്യത്യാസം ഉണ്ട് എന്ന് ആക്ഷേപിച്ചത്. ഇതിനു സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നൽകിയത് കിടുക്കാച്ചി മറുപടി എന്ന് പറയാതെ വയ്യ.
വലതുവശത്ത് ഇരിക്കുന്നത് എന്റെ തന്തയും ഇടതുവശത്ത് ഇരിക്കുന്നത് നിന്റെ തന്തയും എന്നായിരുന്നു സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടി. എന്തായാലും വിമർശകൻ അർഹിക്കുന്ന ഒരു മറുപടി തന്നെയാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha























