സംസ്ഥാനം കിഴക്കൻ കേരളമെന്നും പടിഞ്ഞാറൻ കേരളമെന്നും വിഭജിക്കപ്പെടാൻ പദ്ധതി ഇടയാക്കും; 5 വർഷം കൊണ്ടു പദ്ധതി പൂർത്തിയാക്കാനാവില്ല; വരുമാനത്തിന്റെ കാര്യത്തിൽ പദ്ധതി പരാജയമാകും; സിൽവർലൈനെതിരെ ഈ ശ്രീധരൻ

സിൽവർലൈൻനെതിരെ ഈ ശ്രീധരൻ രംഗത്തുവന്നിരിക്കുകയാണ്. വീണ്ടും അദ്ദേഹം ഈ കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സിൽവർ ലൈൻ യാഥാർഥ്യമായാൽ കേരളം രണ്ടായി പിളരുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു.ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് സംഘടിപ്പിച്ച സെമിനാറിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സംസ്ഥാനം കിഴക്കൻ കേരളമെന്നും പടിഞ്ഞാറൻ കേരളമെന്നും വിഭജിക്കപ്പെടാൻ പദ്ധതി ഇടയാക്കുമെന്ന് 5 വർഷം കൊണ്ടു പദ്ധതി പൂർത്തിയാക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 15 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് ഇ ശ്രീധരന്റെ കണക്കുകൂട്ടൽ . കാൽലക്ഷം കുടുംബങ്ങളെങ്കിലും കുടിയൊഴിക്കപ്പെടും. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു .
എണ്ണൂറിലേറെ മേൽപാലങ്ങളാണു വേണ്ടിവരുന്നത്. ഒരു പാലത്തിനു മാത്രം 20 കോടി വേണം. ചെറിയ പാലങ്ങളെക്കുറിച്ചു പദ്ധതിരേഖയിൽ മിണ്ടുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി ഇപ്രകാരം 5,000 പാലങ്ങൾ വേണ്ടി വരും. ഒരു കോടിയോളം രൂപയാണ് ഓരോന്നിനും ചെലവ് എന്നും ശ്രീധരൻ പറഞ്ഞു. വരുമാനത്തിന്റെ കാര്യത്തിൽ പദ്ധതി പരാജയമാകുമെന്നും ഈ ശ്രീധരൻ വ്യക്തമാക്കി.
അറ്റകുറ്റപ്പണികൾക്കു മാത്രം ദിവസം 6 മണിക്കൂറോളം വേണ്ടിവരുമെന്നതിനാൽ രണ്ടോ മൂന്നോ സർവീസുകൾ മാത്രമേ പ്രതിദിനം സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു . സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരമൊരു പദ്ധതി വേണമോ എന്ന് അധികൃതർ ചിന്തിക്കണമെന്നും ഇ – ശ്രീധരൻ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം കെ റെയിലിനെ ക്കുറിച്ചുള്ള സംവാദം നടന്നിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങളാല്‍ സജീവമായിരുന്നു കെ റെയില്‍ സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ സംവാദം.
https://www.facebook.com/Malayalivartha























