Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്തവണ പിസി കുടുങ്ങി... മത വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു; ഇന്ന് പുലര്‍ച്ചെ ഈരാട്ടുപേട്ടയിലെ വസതിയിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തു; മനസിലുളളത് തുറന്നടിച്ചതിന് പല തവണ പിസി ജോര്‍ജിനെതിരെ കേസെടുത്തെങ്കിലും ഒന്നില്‍ പോലും ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ല; വനിത കമ്മീഷന്‍ വിരട്ടിയിട്ട് പോലും വിരണ്ടില്ല

01 MAY 2022 07:30 AM IST
മലയാളി വാര്‍ത്ത

More Stories...

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ നടപടി. മത വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് ഈരാട്ടുപേട്ടയിലെ വസതിയിലെത്തി കസ്റ്റഡിയിലെടുത്തു. ഫോര്‍ട്ട് അസി കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തും. തലസ്ഥാനത്തേക്ക് കൊണ്ടുവരുന്നു.

അടുത്ത കാലങ്ങളില്‍ എത്ര കേസുകളാണ് പിസി ജോര്‍ജിന് നേരെയുണ്ടായത്. ഒന്നില്‍ പോലും ചോദ്യം ചെയ്യല്‍ പോലും ഉണ്ടായില്ല. വനിത കമ്മീഷന്‍ വിരട്ടിയിട്ട് പോലും വിരണ്ടില്ലെന്ന് മാത്രമല്ല വെല്ലുവിളിക്കുകയും ചെയ്തു.

ഇപ്പോഴത്തെ മത വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണഅ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉള്‍പ്പെടെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജിനെതിരായ പരാതിയില്‍ പറയുന്നു.

കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു. മുസ്‌ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കി. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്‌ഐആറില്‍ പറയുന്നു. പിസി ജോര്‍ജ്ജിന്റെ മൊഴി ഉള്‍പ്പടെ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു. 153 എ വകുപ്പ് പ്രകാരമാണ് കേസ്.

മുസ്ലിം വിരുദ്ധവും വര്‍ഗീയവുമായ പ്രസംഗം നടത്തിയപി സി ജോര്‍ജ് കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മകന്‍ ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം. ഫേസ്ബുക്കില്‍ 'കൈകൂപ്പുന്ന' ഇമോജിയാണ് ഷോണ്‍ ജോര്‍ജ് പങ്കുവെച്ചിരിക്കുന്നത്. പിതാവായ പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ മനം മടുത്താണോ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് പലരും ഈ പോസ്റ്റിനോട് പ്രതികരിക്കുന്നത്.

വളരെ കാലങ്ങള്‍ക്ക് ശേഷം പിസി ജോര്‍ജ് വീണ്ടും സജീവമാകുകയാണ്. പി സി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് യുവ നേതാക്കള്‍ ഉയര്‍ത്തിയത്. ഷാഫി പറമ്പില്‍, വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ കടുത്ത ഭാഷയിലാണ് പി സി ജോര്‍ജിനെ വിമര്‍ശിച്ചത്. സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വര്‍ഗീയത പൊതുവേദികളില്‍ പ്രചരിപ്പിക്കുന്ന പി സി ജോര്‍ജിനെതിരെ നിയമാനുസരണം കേസെടുക്കാന്‍ കേരളാ പൊലീസിന് എന്താണ് തടസമെന്ന് മനസ്സിലാവുന്നില്ലെന്ന് വി ടി ബല്‍റാം പറഞ്ഞു.സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗീയതയുടെ സഹവാസിയാണ് പി സി ജോര്‍ജ് എന്ന് ഷാഫി പറമ്പില്‍ തുറന്നടിച്ചു.

തരാതരം പോലെ ഏത് വൃത്തികേടും എന്ത് തരം വര്‍ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലില്‍ നിന്ന് കഴിഞ്ഞ ദിവസം ബഹിര്‍ഗമിച്ച വാക്കുകളുടെ ദുര്‍ഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ലെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ, പിസി ജോര്‍ജിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്  (3 minutes ago)

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ  (11 minutes ago)

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (10 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (10 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (10 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (10 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (11 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (11 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (11 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (11 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (11 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (11 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (12 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (12 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (12 hours ago)

Malayali Vartha Recommends