അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി... ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു കടലില്‍ മുങ്ങി.... കോസ്റ്റ്ഗാര്‍ഡിന്റെ കൃത്യസമയത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്

ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു കടലില്‍ മുങ്ങി.... കോസ്റ്റ്ഗാര്‍ഡിന്റെ കൃത്യസമയത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ആളപായമൊന്നുമുണ്ടായില്ല. ആന്ത്രോത്തിലേക്ക് പോകുകയായിരുന്ന ഊരുവാണ് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലില്‍ മുങ്ങിയത്.
ഉരു മുങ്ങാന്‍ തുടങ്ങിയതോടെ ജീവനക്കാര്‍ കോസ്റ്റ്ഗാര്‍ഡിന്റെ സഹായം തേടുകയായിരുന്നു. ഇതോടെ കോസ്റ്റ്ഗാര്‍ഡ് സ്ഥലത്തെത്തി ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെയും രക്ഷപ്പെടുത്തി.
ഉരു പൂര്‍ണമായും കടലില്‍ മുങ്ങി. ബേപ്പൂരില്‍ നിന്നും പോയ അബ്ദുല്‍ റസാഖിന്റെ ഉരുവാണ് അപകടത്തില്‍ പെട്ടത്.
നിലവില്‍ എല്ലാവരും സുരക്ഷിതരെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്. ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെട്ട തൊഴിലാളികളെയാണ് കോസ്റ്റ് ഗാര്‍ഡ് കരയിലേക്ക് കൊണ്ടുവന്നത്.
"
https://www.facebook.com/Malayalivartha






















