വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്താന്‍ ശ്രമം.... കല്ലമ്പലത്ത് സഹോദരീഭര്‍ത്താവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍....

വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്താന്‍ ശ്രമം.... കല്ലമ്പലം പള്ളിക്കലില്‍ സഹോദരീഭര്‍ത്താവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റിലായി. മടവൂര്‍ ഞാറയില്‍ക്കോണം കക്കോട് സനിത മന്‍സിലില്‍ സമീറാണ് (35) പിടിയിലായത്. പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
കഴിഞ്ഞ മാര്‍ച്ച് 23ന് പള്ളിക്കല്‍ റീന മന്‍സിലില്‍ റസലിന് നേരെയാണ് ആക്രമണമുണ്ടായത്. കുറച്ചുനാളുകളായി സമീറും റസലും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
സംഭവ ദിവസം മദ്യലഹരിയിലായിരുന്ന സമീര്‍ ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചുകയറി റസലിനെ ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. പള്ളിക്കല്‍ സ്റ്റേഷനില്‍ പരാതി നല്‍കി തിരികെ ബൈക്കില്‍ പോകുന്നതിനിടെയാണ് റസലിനെ റോഡില്‍ വച്ച് ജീപ്പുമായെത്തിയ സമീര്‍ ഇടിച്ചുവീഴ്ത്തിയത്. നിലത്തുവീണപ്പോള്‍ ജീപ്പ് പിന്നോട്ടെടുത്ത് കാലിലൂടെ ഓടിച്ചുകയറ്റി.
ഓടിമാറാന്‍ നോക്കിയെങ്കിലും തൊട്ടടുത്ത വീടിന്റെ മതിലിനോട് ചേര്‍ത്തുവച്ച് വീണ്ടും ജീപ്പ് കൊണ്ടിടിച്ചു. ഇടിയുടെ ആഘാതത്തില്‍ റസലിന്റെ വലതുകാലിന് ഗുരുതര പരിക്കുണ്ട്. വീണ്ടും ജീപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓടിക്കൂടിയ നാട്ടുകാര്‍ റസലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ റസലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.സംഭവത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട സമീര്‍ പള്ളിക്കല്‍ ഭാഗത്ത് ജീപ്പ് ഉപേക്ഷിച്ചശേഷം ഒളിവില്‍ പോയിരുന്നു.
പോത്തന്‍കോട്ടുള്ള സ്വകാര്യ ലോഡ്ജിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് അവിടെയെത്തി സമീറിന അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പള്ളിക്കല്‍ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു.
"
https://www.facebook.com/Malayalivartha






















