വേദന താങ്ങാനാവാതെ... ഛര്‍ദ്ദിക്കുന്നതിനിടെ ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കുടുങ്ങി അപസ്മാര രോഗിയായ ഒമ്പത് വയസുകാരന് ദാരുണാന്ത്യം

വേദന താങ്ങാനാവാതെ... ഛര്‍ദ്ദിക്കുന്നതിനിടെ ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കുടുങ്ങി അപസ്മാര രോഗിയായ ഒമ്പത് വയസുകാരന് ദാരുണാന്ത്യം. നെടുങ്കണ്ടം പാറത്തോട് സ്വദേശികളായ കാര്‍ത്തിക്, ദേവി ദമ്പതികളുടെ മൂത്ത മകന്‍ സന്തോഷാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം പൊറോട്ട കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയുമുണ്ടായി. ഇന്നലെ പുലര്‍ച്ചെയായിട്ടും കുറയാതിരുന്നതോടെ നെടുങ്കണ്ടം കല്ലാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ആ സമയം കുട്ടിയുടെ വയര്‍ വീര്‍ത്ത നിലയിലായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രാഥമിക ചികിത്സ നല്‍കിയതോടെ വയറുവേദന കുറഞ്ഞു. രാവിലെ 10.30ഓടെ രക്തസമ്മര്‍ദ്ദം കുറയുകയും തുടര്‍ന്ന് മരണം സംഭവിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ദീര്‍ഘനാളായി അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നു സന്തോഷ്. ഉടുമ്പന്‍ചോല കല്ലുപാലം വിജയമാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha






















