ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി

പുസ്തകം വാങ്ങാന്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി ആലുവ ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ കണ്ടെത്താന്‍ സഹായിച്ചത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം. കുട്ടി ഉപയോഗിച്ചിരുന്ന, അമ്മയുടെ ഫോണിലേക്ക് സംഭവത്തിനു മുന്‍പ് വന്ന കോളുകളും പിന്നീട് ഫോണിന്റെ ലൊക്കേഷനും പിന്തുടര്‍ന്നതാണ് ആലുവ വെസ്റ്റ് പൊലീസിന് (ആലങ്ങാട് പൊലീസ്) കുട്ടിയെ കണ്ടെത്താന്‍ സഹായകമായത്. കുട്ടിയെ കൂട്ടിക്കൊണ്ടു പോയ കൊല്ലം ഓച്ചിറ സ്വദേശി അഭിജിത്തിനെ (25) കുറിച്ചുളള വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഓഫായിരുന്നെങ്കിലും ഇടയ്ക്കിടെ ഓണ്‍ ചെയ്തിരുന്നത് സൈബര്‍ സെല്ലിന് സഹായകമായി. പുണെ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ഇവരെ പൊലീസ് കണ്ടെത്തുന്നത്. ഇവരെയും കൊണ്ട് പൊലീസ് പുണെയില്‍നിന്നു നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























