വെള്ളത്തിന് തീപിടിപ്പിക്കുന്ന വാക്കുകള്‍ വെച്ച് പൊറുപ്പിക്കരുത്, കര്‍ശന നടപടിയുണ്ടാവണം, വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജ്ജിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. വിദ്വേഷ പ്രസംഗത്തില്‍ ഒരു വിട്ടു വീഴ്ചയും പാടില്ല വെള്ളത്തിന് തീപിടിപ്പിക്കുന്ന വാക്കുകള്‍ വെച്ച പൊറുപ്പിക്കരുതെന്നും വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജ്ജിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പി.സി. ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോര്‍ട്ട് എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലിസാണ് എത്തിയത്. ജോര്‍ജിനെ തിരുവനന്തപുരത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
കഴിഞ്ഞദിവസം അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് പി.സി. ജോര്‍ജ് മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു.
മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്‌ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു തുടങ്ങിയ വാദങ്ങളാണ് പി.സി. ജോര്‍ജ് പ്രസംഗത്തിൽ ഉയർത്തിയത്.
https://www.facebook.com/Malayalivartha






















